Latest NewsNewsFootballSports

സിദാന് പകരം അലെഗ്രിയെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് ഫുട്ബോൾ ലോക വിലയിരുത്തുന്നത്. സിദാൻ ക്ലബ് വിടുകയാണെങ്കിൽ അലെഗ്രിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് റയൽ മാഡ്രിഡ് മാനേജ്മെന്റ്.

മുൻ യുവന്റസ് പരിശീലകനായ അലെഗ്രി 2019ൽ യുവന്റസ് പരിശീലക സ്ഥാനം രാജിവെച്ച ശേഷം ഒരു ക്ലബുമായി അദ്ദേഹം സഹകരിച്ചിട്ടില്ല. യുവന്റസിനൊപ്പം അഞ്ചു സീസണിൽ നിന്ന് 11 കിരീടങ്ങൾ നേടാൻ അലെഗ്രിയ്ക്ക് കഴിഞ്ഞിരുന്നു. അടുത്തിടെ അലെഗ്രി ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാമിന്റെ ഓഫർ നിരസിച്ചിരുന്നു. അലെഗ്രി ടോട്ടൻഹാമിന്റെ ഓഫർ നിരസിച്ചത് റയൽ മാഡ്രിഡിലേക്ക് പോകാനാണെന്നാണ് അഭ്യൂഹം.

shortlink

Related Articles

Post Your Comments


Back to top button