Latest NewsNewsFootballSports

ഡാനി റോസ് ടോട്ടൻഹാം വിട്ടു

ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസ് ക്ലബ് വിട്ടു. ടോട്ടൻഹാമുമായുള്ള കരാർ അവസാനിച്ചതോടെയാണ് ഡാനി റോസ് ക്ലബ് വിട്ടത്. 30കാരനായ താരം 2007 മുതൽ ടോട്ടൻഹാം ക്ലബിലുണ്ട്. എന്നാൽ അവസാന രണ്ടു സീസണുകളിലായി ക്ലബിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഒടുവിൽ ലോണിൽ പോകേണ്ടതായ സാഹചര്യവുമുണ്ടായി.

ഇരുന്നൂറോളം മത്സരങ്ങൾ ഡാനി റോസ് ടോട്ടൻഹാമിനായി കളിച്ചു. ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ ഉൾപ്പെടെ ടീമിൽ നിറസാന്നിദ്ധ്യമായിരുന്നു ഡാനി റോസ്. അതേസമയം ടോട്ടൻഹാമിന്റെ ഗോൾ കീപ്പർ ഗസ്സനിഗയും ക്ലബ് വിട്ടു. ഇംഗ്ലണ്ട് കീപ്പർ ജോ ഹാർട്ടിന്റെ വരവോടുകൂടി ടീമിൽ അവസരം ലഭിക്കാതെ വന്നതോടെയാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്. ടോട്ടൻഹാമിനായി 37 മത്സരങ്ങൾ ഗസ്സനിഗ കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button