Latest NewsNews

ഓഫീസിനുള്ളിൽ വിവസ്ത്രയാക്കാൻ ശ്രമിച്ചെന്ന് ജീവനക്കാരി; കരുനാഗപ്പള്ളി നഗരസഭ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്

കൊല്ലം : നഗരസഭ ഓഫിസിനുളളില്‍ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പളളി നഗരസഭ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്ടര്‍ നടപടിയെടുത്തത്.

ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ് കരുനാഗപ്പളളി നഗരസഭയിലെ വനിതാ ജീവനക്കാരി, സൂപ്രണ്ട് മനോജ്കുമാറിനെതിരെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. നഗരസഭയ്ക്കുളളില്‍ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നുമാണ് ജീവനക്കാരി പരാതിയില്‍ ഉന്നയിച്ചത്.

Read Also : കീടങ്ങളെ അകറ്റാൻ ചായം അടിച്ചതിന് കാവിനിറം പൂശിയെന്ന വർഗീയ വിദ്വേഷം പകർത്തിയ വാർത്തക്കെതിരെ സന്ദീപ് വാചസ്പതി

സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നെന്നും പരാതിയില്‍ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. നഗരസഭ സെക്രട്ടറി പരാതി ജാഗ്രതാ സമിതിക്ക് കൈമാറി. സംഭവത്തില്‍ നഗരകാര്യ ഡയറക്ടര്‍ പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മനോജ്കുമാറിനെതിരെ സസ്‌പെന്‍ഷന്‍ നടപടിക്കുളള തീരുമാനം. അതേസമയം, സംഭവത്തിൽ അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button