KeralaNattuvarthaLatest NewsNews

‘ഇതേ രീതിയിൽ മുന്നോട്ടു പോയാൽ നിരവധി പേരുടെ ആത്മഹത്യ നാം നേരിൽ കാണേണ്ടി വരും’; ബാദുഷ

സിനിമാ പ്രവർത്തകരുടെ ആവശ്യങ്ങളിൽ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു

സമസ്ത മേഖലകളിലും കോവിഡ് മാന്ദ്യം വിതച്ചിരിക്കുകയാണ്, അക്കൂട്ടത്തിൽ സിനിമ മേഖലയെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികാരണം പലരും ആത്മഹത്യയുടെ വക്കിലാണ്. ഈ അവസരത്തിൽ സിനിമാ വ്യവസായത്തെ സഹായിക്കണമെന്ന് അഭ്യർത്ഥന നടത്തിയിരിക്കുകയാണ് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ.

കോവിഡ് പ്രതിസന്ധി ചലച്ചിത്ര മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണെന്നും, ഇങ്ങനെ പോയാൽ പലരുടെയും ആത്മഹത്യ കാണേണ്ടി വരും എന്നും ബാദുഷ പറയുന്നു. നിലവിലെ സാഹചര്യത്തിൽ  സിനിമ സംഘടനകളും സർക്കാരും സഹായിക്കണമെന്നും ബാദുഷ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിപ്പിലൂടെ അഭ്യർത്ഥിച്ചു.

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ

ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഇപ്പോഴത്തെ സാമൂഹിക പരിതസ്ഥിതി സിനിമാ മേഖലയെ വലിയ പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾക്കു നടുവിലാണ് പലരുടെയും ജീവിതം. അതിനിടയിലാണ് പല ദുഃഖകരമായ വാർത്തകളും വരുന്നത്. ലോക് ഡൗൺ മൂലം സിനിമാ വ്യവസായം ആകെ സ്തംഭിച്ചിരിക്കുന്നു. തൊഴിലില്ലാത്ത നിരവധി പേർ കഷ്ടപ്പെടുകയാണ്. സത്യം പറഞ്ഞാൽ നന്നായി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ. കടക്കാരുടെ ശല്യപ്പെടുത്തലുകൾ, പാൽ, പത്രം, കേബിൾ, കറൻറ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളം. അഭിമാന പ്രശ്നം മൂലം പലരും ഇതൊന്നും പുറത്തു പറയുന്നില്ല എന്നു മാത്രം.

എന്നാൽ ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോയാൽ സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരിൽ കാണേണ്ടി വരും. സിനിമാ സംഘടനകൾക്കും സർക്കാരിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. സിനിമാ പ്രവർത്തകരുടെ ആവശ്യങ്ങളിൽ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

നമ്മെക്കൊണ്ടാകുന്ന പോലെ പരസ്പരം സഹകരിക്കാനും ശ്രമിക്കാം. സിനിമ മേഖയിൽ പ്രവർത്തിക്കുന്ന 80 ശതമാനം പേരും പ്രതിസന്ധിയിലാണ്. അഭിമാന പ്രശ്നം മൂലം ആരും പുറത്തു പറയുന്നില്ല എന്നു മാത്രം. ലോകത്തെ ആകെ ഗ്രസിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വർഷം കൊറോണയുടെ വരവ്. രാജ്യമാകെ ലോക് ഡൗൺ പ്രഖ്യാപിച്ചു. എല്ലാ മേഖലകളും സ്തംഭിച്ചു, സിനിമയും. ഷൂട്ടിങ്ങുകൾ നിലച്ചു. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടി വന്നു.

കോവിഡ് വാക്സിന്‍ എടുക്കാത്തവർക്ക് ശമ്പളം ഇല്ല ; വിവാദ ഉത്തരവ് പുറത്ത്

ഇതാടെ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും ജീവിതം താറുമാറായി. ലൈറ്റ് ബോയി മുതൽ നിർമാതാക്കൾ വരെയുള്ള എല്ലാവരും പ്രതിസന്ധിയിൽ. പരസ്പരം സഹായിച്ചും സഹകരിച്ചും കൊ വിഡിൻ്റെ ആദ്യ വരവിനെ നാം അതിജീവിച്ചു.പതിയെ കൊവിഡ് കേസുകൾ കുറഞ്ഞു. സിനിമാരംഗവും ഇതോടെ ഉണർന്നു. തിയേറ്ററുകൾ തുറന്നു, പ്രേക്ഷകരുടെ കാഴ്ചയുടെ വർണ വിഹായസിലേക്ക് സിനിമ ഒഴുകിയെത്തി. വെള്ളം എന്ന സിനിമയായിരുന്നു ആദ്യം പ്രക്ഷകരുടെ മുന്നിലേക്കെത്തത്തിയത്. ഏതാണ്ട് 11 മാസത്തെ കൊവിഡ് പ്രതി സന്ധികൾക്ക് ശേഷമായിരുന്നു ആദ്യമായി ഒരു മലയാള സിനിമ റിലീസിനെത്തിയത്. ഓരോ സിനിമാപ്രേമിയും കാത്തിരുന്ന മുഹൂർത്തം.

സിനിമകൾ വരുന്നു എന്നതിനപ്പുറം ഈ രംഗത്ത് ജോലി ചെയ്തിരുന്ന നിരവധി പേർ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. അവർക്ക് പുതുജീവൻ ലഭിക്കുകയായിരുന്നു. ഷൂട്ടിങ്ങുകൾ ആരംഭിച്ചിരുന്നുവെങ്കിലും തിയേറ്ററുകൾ തുറക്കാതിരുന്നത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്.

ഒടുവിൽ സംസ്ഥാന സർക്കാർ നൽകിയ വലിയ ആശ്വാസങ്ങളുടെ തണലിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകുകയായിരുന്നു. കൊ വിഡ് കാലത്ത് മനുഷ്യൻ്റെ ഏറ്റവും കുറഞ്ഞ പരിഗണനയായിരുന്നു വിനോദം എന്നത് മനസിലാക്കുമ്പോഴും ഈ രംഗത്ത് ജോലി ചെയ്തിരുന്നവരുടെ വിഷമതകൾ വിവരണാതീതമായിരുന്നു. അതൊക്കെ പതിയെ മാറി വരികയായിരുന്നു. നിരവധി സിനിമകൾ ഇതിനോടകം വന്നു. പലതും സൂപ്പർ ഹിറ്റുകളായി.

വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കൂ; ചിന്താ ജെറോമിനോട് സോഷ്യൽ മീഡിയ

അങ്ങനെ സിനിമാരംഗം ചലിച്ചു തുടങ്ങി. നൂറു ശതമാനം പേർക്കും തൊഴിലായില്ലെങ്കിലും അറുപതുശതമാനത്തിലേറെ പേർക്ക് തൊഴിലായി. അവരൊക്കെ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. അപ്പോഴാണ് കൊ വിഡ് വ്യാപനം മുമ്പത്തേതിനേക്കാൾ ഭീകരമായി നമ്മെ ബാധിക്കുന്നത്. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവർത്തകർ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവർത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിർമാതാക്കളുടെയും ടെക്നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണ്.
എന്തു ചെയ്യണമെന്ന് അറിയാൻ പറ്റുന്നില്ല.

ഭൂരിഭാഗം തിയേറ്റർ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോൺ എടുത്തും മറ്റുമാണ് തിയേറ്ററുകളും മൾട്ടിപ്ലക്സുകളും കെട്ടിയുയർത്തിയത്. ലോൺ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റർ ഉടമകളും.സിനിമകൾ റിലീസ് ചെയ്താൽ തന്നെ ജനങ്ങൾ ഉടൻ തിയേറ്ററുകളിലെത്തുന്ന കാര്യം സംശയം.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ദമ്പതികളുടെ ശ്രമം; യുവതി പിടിയിൽ

അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ വൈദ്യുതി നിരക്ക് ഉൾപ്പെടെ അടയ്ക്കേണ്ടിയും വരുന്നു. ഒന്നാം വ്യാപനത്തിൻ്റെ കഷ്ടതകളിൽ നിന്ന് കരകയറുന്നതിനു മുമ്പേ രണ്ടാം വ്യാപനവും കൂടി വന്നു. ഏപ്രിൽ 20 ഓടു കൂടി തിയേറ്ററുകൾ വീണ്ടും അടച്ചു. ഇനിയെന്തു ചെയ്യും എന്നറിയാൻ മേലാത്ത അവസ്ഥ. നിർമാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിർമിച്ച പല സിനിമകളും പെട്ടിയിൽ തന്നെയിരിക്കുകയാണ്.

ഒടി ടി പ്ലാറ്റ്ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിൻ്റെ വഴിക്കു പോകുമ്പോൾ സിനിമകളുടെ വ്യാജപതിപ്പതിപ്പുകൾ യഥേഷ്ടം വിഹരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ 80-ലേറെ സിനിമകൾ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിർമാതാക്കൾ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകൾ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററിൽ റിലീസ് ചെയ്തത്.

നമുക്ക് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറിയേ മതിയാകൂ. പരസ്പരം സഹായിച്ചും സഹകരിച്ചം നമുക്ക് മുന്നോട്ടു പോകാം. പ്രതിസന്ധികളെ തരണം ചെയ്യാൻ സിനിമാസംഘടനകളാണ് ആദ്യം മുന്നിട്ടിറങ്ങേണ്ടത്. എല്ലാത്തിനുമുപരി സർക്കാരിൻ്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഒരു ഇടപെടൽ ഉണ്ടാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button