Latest NewsNewsIndia

കേന്ദ്രത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം: റിപ്പോർട്ട് പുറത്ത്

കോവിഡ് വിഷയത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് വിഷയത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. അതേസമയം, യോഗ സ്ഥലമോ തീയതിയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ വർഷം മെയിലാണ് അവസാനമായി പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങുന്ന ഘട്ടത്തിൽ നടന്ന വിർച്വൽ യോഗത്തിൽ 22 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

Read Also  : ഡിജിറ്റൽ പഠനം : വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി

കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ പലപ്പോഴായി വിമർശനം ഉന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡിന്റെ ഹേമന്ത് സോറൻ എന്നിവർ വാക്‌സിൻ നയം യുക്തിപൂർണമാക്കുകയും സൗജന്യ വാക്‌സിൻ നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഡ് സർക്കാരുകളും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളിൽ ഏറ്റവുമൊടുവിൽ കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി ഡി രാജയും പ്രതികരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button