Latest NewsNewsFootballSports

ലോകകപ്പ് യോഗ്യത മത്സരം: അർജന്റീനയ്ക്ക് സമനില

വെനസ്വേലയെ തകർത്ത് ബൊളീവിയ

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയ്ക്ക് സമനില. ചിലിയാണ് ഒരു ഗോളിന് അർജന്റീനയെ സമനിലയിൽ കുരുക്കിയത്. 24-ാം മിനിറ്റിൽ നായകൻ ലയണൽ മെസിയുടെ പെനാൽറ്റി ഗോളിൽ അർജന്റീന മുന്നിലെത്തിയിരുന്നു. എന്നാൽ 36-ാം മിനിറ്റിൽ സൂപ്പർതാരം അലക്സിസ് സാഞ്ചസിലൂടെ ചിലി സമനില നേടി.

ലാറ്റിനമേരിക്കൻ റൗണ്ടിൽ അഞ്ച് മത്സരങ്ങളിൽ 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. കളിച്ച നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ചിൽ ഒരു മത്സരം മാത്രം ജയിക്കാനായ ചിലി ഏഴാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ വെനസ്വേലയെ ബൊളീവിയ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. ബൊളീവിയ്ക്കായി മാഴ്സലോ മാർട്ടിൻസ് ഇരട്ട ഗോൾ നേടി. ഡീഗോ ബെജാരനെയാണ് മറ്റൊരു സ്‌കോറർ. ജോൺ ചാൻസലറാണ് വെനസ്വേലയുടെ ആശ്വാസ ഗോൾ നേടിയത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ പെറു-കൊളംബിയ മത്സരം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button