KeralaLatest News

‘പീഡനക്കേസിൽ പ്രമുഖനടനെതിരെ ശക്തമായി പ്രതിഷേധിച്ച് അവൾക്കൊപ്പം നിന്നപ്പോൾ കരുതി ആള് സിംഹിണിയാണെന്ന്, എന്നാൽ..’

എന്നാൽ ഒരേ ഒരു അവനെതിരെ മാത്രമായിരുന്നു ആ തുള്ളൽ എന്ന് പിന്നീട് തെളിയിച്ച എത്രയെത്ര സംഭവങ്ങൾ

എറണാകുളം: സ്വന്തം പൊളിറ്റിക്കൽ interest നോക്കി ചിലതിനെ പൊലിപ്പിക്കുകയും ചിലതിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന narcissistic attitude കാണണമെങ്കിൽ നേരെ മലയാളസിനിമയിലെ നിലപാട് തറയിൽ അരിയിട്ടു വാഴിക്കുന്ന പുരോഗമന – നവോത്ഥാന സ്ത്രീ രത്നങ്ങളെ നോക്കിയാൽ മതി.പുരോഗമന ഇരവാദത്തിന്റെ മനോഹമായ നേർക്കാഴ്ച അങ്ങനെ കണ്ണട വച്ച് മെസ്സി ബണ്ണ് ഹെയർ സ്റ്റൈലോടെ ഹുക്ക വലിച്ച് ഇരിക്കുന്നത് കാണാം. കുഞ്ഞിക്കൂനനിലെ ദിലീപ് കഥാപാത്രം സ്വന്തമായി വിമൽകുമാർ എന്നു പേരിട്ടതുപോലെ സ്വന്തമായി ഫെമിനിസ്റ്റ് ലേബൽ കസേരയിലൊട്ടിച്ച്‌ പുരോഗമനവാദിയായി സ്ഥാനാരോഹണം നടത്തിയ the one and only pseudo feminist ആണത് .

സൂപ്പർ സ്റ്റാർ സിനിമയിലെ സ്ത്രീവിരുദ്ധത ചികഞ്ഞ് മലയാളസിനിമയിലെ സ്വയം പ്രഖ്യാപിത ലേഡി ഐക്കൺ ആക്ടിവിസ്റ്റായപ്പോൾ പതിവു പോലെ ചാഞ്ഞത് ഇടതു വശം തന്നെയാണ്. അവിടെയാണല്ലോ സെലക്ടീവുകളുടെ വമ്പൻ ശേഖരം. ദേശീയ അവാർഡ് രാഷ്ട്രപതി തന്നെ നല്കിയാലേ വാങ്ങുവെന്ന ധാർഷ്ട്യത്തെ അടിമകൾ പതിവ് കയ്യടിയോടെ സ്വീകരിച്ചാനയിച്ചപ്പോൾ കിട്ടിയ പേരാണ് നിലപാട് റാണി . എന്നാൽ ഇവിടെ സംസ്ഥാന അവാർഡ് തമ്പ്രാൻ കൈ കൊണ്ട് തൊടാതെ മേശപ്പുറത്ത് നിന്ന് സഹതാരങ്ങൾ മിണ്ടാതെ വാരിയെടുത്ത് കുമ്പിട്ടു നിന്നപ്പോൾ നിലപാട് കാട്ടിൽ ആടിനെ മേയ്ക്കാൻ പോയിരുന്നു റാണി .

പീഡനാരോപണം നേരിട്ട പ്രമുഖ നടനെതിരെ ശക്തമായി പ്രതിഷേധിച്ച് അവൾക്കൊപ്പം നിന്നപ്പോൾ കരുതി ആള് സിംഹിണിയാണെന്ന് . എന്നാൽ ഒരേ ഒരു അവനെതിരെ മാത്രമായിരുന്നു ആ തുള്ളൽ എന്ന് പിന്നീട് തെളിയിച്ച എത്രയെത്ര സംഭവങ്ങൾ . അലൻസിയർ , സിദ്ദിഖ്, കമൽ ,വിനായകൻ തുടങ്ങി ഒടുവിലത് റാപ്പർ വേടനിൽ വരെ എത്തി നില്ക്കുന്നു. ഇഷ്ടമില്ലാത്തവർ പീഡനവിഷയത്തിൽ ഉൾപ്പെടുമ്പോൾ വയലന്റായി നിലപാട് മേളം ഒഴുക്കുകയും

ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇര പക്ഷവാദം വെറും സയലൻസായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണത്രേ മലയാളസിനിമയിലെ ഫെമിനിസം .വേടൻ മാപ്പു പറഞ്ഞാൽ ആ മാപ്പപ്പാടെയെടുത്ത് ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാർഡ് എടുത്ത് അങ്ങ് അറബികടലിലെറിഞ്ഞത്. ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യുന്ന ഈ മെസ്സി ഫെമിനിസത്തിൽ തല്ക്കാലം വിശ്വാസമില്ലച്ചോ !

അഞ്ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button