Latest NewsNewsIndia

കനത്ത മഴയിൽ റോഡരികിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്ത് മകൾ: കുട പിടിച്ച് അരികത്ത് അച്ഛനും, ഹൃദയംതൊട്ട കാഴ്ച

സുള്ളി: ഇന്ന് അച്ഛന്മാരുടെ ദിനമാണ്. അന്താരാഷ്ട്ര പിതൃദിനത്തിൽ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വഴിയരികിൽ പെരുമഴയത്ത് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്ന മകൾക്ക് കുഡ് അപിടിച്ചുകൊടുക്കുന്ന അച്ഛന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്.

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയയിൽ നിന്നും അകലെയുള്ള ബല്ലക ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ ചിത്രം. നിമിഷനേരംകൊണ്ടാണ് ചിത്രം ശ്രദ്ധനേടിയത്. സുള്ളിയയിൽ നിന്നുള്ള പത്രപ്രവർത്തകനായ മഹേഷ് പുച്ചപ്പാഡിയാണ് ചിത്രം പകർത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെൺകുട്ടി ഈ സ്ഥലത്ത് എത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Also Read:നഗരസഭ ജീവനക്കാരെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടി പോലീസ്

അച്ഛൻ നാരായണനാണ് മകൾ നനയാതെ കുട പിടിച്ച് കൊടുക്കുന്നത്. ഇന്റർനെറ്റ് ലഭ്യത വളരെ കുറഞ്ഞ ഇടങ്ങളിൽ ഒന്നാണ് കർണാടകയിലെ ഉൾപ്രദേശങ്ങൾ. റേഞ്ച് തേടി ഒരുപാട് ദൂരേക്ക് പലർക്കും സഞ്ചരിക്കേണ്ടതായി വരുന്നുണ്ട്. അത്തരം സ്ഥലത്താണ് ഇദ്ദേഹത്തിന്റെ വീട്. മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ ഇങ്ങനെ കാറ്റിലും മഴയിലും ഒക്കെ മാതാപിതാക്കളും ഒപ്പമുണ്ടാകും. ഗുട്ടിഗാർ, ബല്ലക, കമില തുടങ്ങിയ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ റേഞ്ച് കിട്ടുന്ന സ്ഥലം വരെ സഞ്ചരിക്കുന്നത് പതിവ് കാഴ്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button