KeralaNattuvarthaLatest NewsNews

പൊതുമേഖലാ സ്ഥാപനത്തിൽ വൻ സ്പിരിറ്റ് കടത്ത്: ജീവനക്കാർക്ക് പങ്കുള്ളതായി സൂചന

മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി

പത്തനംതിട്ട : പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ വൻ സ്പിരിറ്റ് കടത്തൽ കണ്ടെത്തി. എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മദ്യനിർമ്മാണത്തിനായി എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,000 ലിറ്റർ മറിച്ചു വിറ്റെന്ന് തിരിച്ചറിഞ്ഞത്.

മദ്ധ്യപ്രദേശിൽ നിന്ന് എത്തിച്ച നാലായിരം ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. തുടർന്ന് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാരനായ അരുണിന് കൈമാറാനാണ് പണം എത്തിച്ചത് എന്ന് വ്യക്തമായത്.

വിശദമായ ചോദ്യം ചെയ്യലിൽ മദ്ധ്യപ്രദേശിൽ നിന്നും ടാങ്കറിലെത്തുന്ന സ്പിരിറ്റ് അതേ കമ്പനിയ്ക്ക് തന്നെ ലിറ്ററിന് അൻപത് രൂപയ്ക്ക് മറിച്ച് വിൽക്കുന്നതായി എക്‌സൈസ് കണ്ടെത്തി. മദ്ധ്യപ്രദേശിൽ നിന്നെത്തുന്ന സ്പിരിറ്റിൽ കുറവ് ഉണ്ടാകുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button