COVID 19Latest NewsNewsInternational

അനധികൃത ഒത്തുചേരലുകൾ ഇനി നടക്കില്ല: മുന്നറിയിപ്പില്ലാതെ വിദേശികളെ നാടുകടത്തുമെന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ര​ലു​ക​ളി​ല്‍ പങ്കാളികളാകുന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന് അറിയിച്ച്​ കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന വാ​ക്സി​നേ​ഷ​ന്‍ കാമ്പയി​നെ​തി​രെ കു​വൈ​ത്ത് സി​റ്റി​യി​ലെ അ​ല്‍ ഇ​റാ​ദ ച​ത്വ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മ​ത്തി​ല്‍ സ്വദേശികളെ കൂടാതെ നിരവധി വിദേശികളും പങ്കെടുത്തിരുന്നു. ഇത് വ്യക്തമായതോടെയാണ് പുതിയ നടപടിയുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ല്‍ അ​ലി അ​സ്സ​ബാ​ഹ് ആണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ന​ധി​കൃ​ത ഒ​ത്തു​ചേ​ലു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യോ കു​വൈ​ത്തി​ന്റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യോ ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ നാടുകടത്തുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കു​വൈ​ത്ത് നി​യ​മ​പ്ര​കാ​രം വി​ദേ​ശി​ക​ള്‍ പ്ര​തി​ഷേ​ധ​റാ​ലി​ക​ള്‍ സ​ഘ​ടി​പ്പി​ക്കു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. വാ​ക്സി​നേ​ഷ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ജോ​ര്‍​ഡ​ന്‍ പൗ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം നാ​ടു​ക​ട​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button