Latest NewsNewsIndia

വലിയ പാര്‍ട്ടികളെല്ലാം സമാജ്‌വാദി പാര്‍ട്ടിയോട് ​ അകലം പാലിക്കുകയാണ് : വിമർശിച്ച് മായാവതി

സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ നിസ്സഹായരാണ്

ലക്നൗ : സമാജ്‌വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബഹുജന്‍ സമാജ്​വാദി പാര്‍ട്ടി നേതാവ്​ മായാവതി. 2022-ലെ തിര​ഞ്ഞെടുപ്പിനെ ചെറുരാഷ്​ട്രീയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് നേരിടുമെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു മായാവതി.

‘സംസ്ഥാനത്തെ വലിയ പാര്‍ട്ടികളെല്ലാം സമാജ്‌വാദി പാര്‍ട്ടിയോട്​ അകലം പാലിക്കാനാണ്​ ശ്രമിക്കുന്നത്. അതിന്​ കാരണം പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും ദളിത്​ വിരുദ്ധ ചിന്തകളുമാണ്. സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ നിസ്സഹായരാണ്​. അതിനാലാണ്​ ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത്​ മത്സരത്തെ നേരിടാന്‍ ഒരുങ്ങുന്നത്’ – മായാവതി ട്വീറ്റ് ചെയ്തു.

അതേസമയം, 2022-ലെ ഉത്തർ പ്രദേശ് തി​രഞ്ഞെടുപ്പില്‍ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നാണ് അഖിലേഷ് യാദവ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button