Latest NewsYouthNewsMenWomenLife StyleHealth & Fitness

മൈഗ്രെയ്ൻ തലവേദനയുള്ളവർ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ശീലമാക്കുക

നമ്മളിൽ പലർക്കും സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് മൈഗ്രെയിൻ. ശക്തമായ തലവേദനയാണ് മൈഗ്രെയിൻ അഥവാ ചെന്നിക്കുത്ത് എന്ന് അറിയപ്പെടുന്നത്. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന നാഡീസ്പന്ദനമാണ് കടുത്ത തലവേദനയ്ക്ക് കാരണമാകുന്നത്. മൈഗ്രെയ്‌നിന്റെ ഭാഗമായി ആളുകള്‍ക്ക് ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദില്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. ചില ആളുകളില്‍ മൈഗ്രെയ്ന്‍ രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കാറുണ്ട്. അസഹ്യമായ തലവേദനയാണ് ഈ സാഹചര്യത്തില്‍ അനുഭവപ്പെടുക.

Also Read:ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന അങ്കം ഇന്ന്: ഇരുടീമുകൾക്കും നിർണായകം

നാഡീസംബന്ധമായ രോഗാവസ്ഥയാണ് മൈഗ്രെയ്ന്‍. സമ്മര്‍ദ്ദം, പിരിമുറുക്കം, ഉത്കണ്ഠ, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയാണ് ഇതിന്റെ കാരണങ്ങൾ.അതിനാല്‍, ജീവിതരീതിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നത് തലവേദനയെയും മൈഗ്രെയ്‌നിനെയും തടഞ്ഞു നിര്‍ത്താന്‍ ഒരു പരിധി വരെ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നത് ഇക്കാര്യത്തില്‍ അതിപ്രധാനമാണ്. മൈഗ്രെയ്‌നിനെയും തലവേദനയെയും തടഞ്ഞു നിര്‍ത്തുന്നതിലും വേദന ലഘൂകരിക്കുന്നതിലും ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇടയ്‌ക്കിടെയുണ്ടാകുന്ന മൈഗ്രെയ്ന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ജീവകങ്ങള്‍, ധാതുക്കള്‍, ഫാറ്റി അമ്ലങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൈഗ്രെയ്‌നെ പ്രതിരോധിക്കാന്‍ സഹായിക്കും.

മൈഗ്രെയ്‌ൻ പ്രതിരോധിക്കാന്‍ ശീലമാക്കേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍:

സാല്‍മണ്‍ മത്സ്യം: സാല്‍മണ്‍ മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മൈഗ്രെയ്ന്‍ മൂലമുണ്ടാകുന്ന തലവേദന ലഘൂകരിക്കാന്‍ സഹായിക്കും. മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൈഗ്രെയ്ന്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും.

ഡ്രൈ നട്സ്: മഗ്നീഷ്യം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പോഷകങ്ങള്‍ ഡ്രൈ നട്സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഡ്രൈ നട്സ് കഴിക്കുന്നത് മൈഗ്രെയ്‌നെ പ്രതിരോധിക്കാന്‍ സഹായിക്കും. ബദാം, കശുവണ്ടി, വാള്‍നട്ട്, മത്തങ്ങയുടെ കുരു തുടങ്ങിയ ഡ്രൈ നട്സ് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

പച്ചക്കറികള്‍: നല്ല പച്ച നിറമുള്ളതും ഇലവര്‍ഗത്തില്‍പ്പെടുന്നതുമായ പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് മൈഗ്രെയ്‌നിന്റെ വേദന ലഘൂകരിക്കാന്‍ സഹായിക്കും. ഇവയില്‍ ചീര വളരെ പ്രധാനപ്പെട്ട ഇലക്കറിയാണ്. ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി, മഗ്നീഷ്യം എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്.

കീറ്റോജെനിക് ഭക്ഷണങ്ങള്‍: കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകളും ഉയര്‍ന്ന അളവില്‍ കൊഴുപ്പും അടങ്ങിയിട്ടുള്ള കീറ്റോ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത് തടയാന്‍ ഉപകരിക്കും. സമുദ്രവിഭവങ്ങള്‍, അന്നജമില്ലാത്ത പച്ചക്കറികള്‍, മുട്ട എന്നിവയും ധാരാളമായി കഴിക്കണം. കീറ്റോ ഡയറ്റ് ആരംഭിക്കുന്നതിന് മുമ്ബ് ഒരു ഡോക്റ്ററുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നതാണ് ഉചിതം.

അടിക്കടി മൈഗ്രെയ്ന്‍, തലവേദന മുതലായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരക്കാര്‍ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button