KeralaLatest NewsNews

തൊഴിൽ പ്രതിസന്ധി:സംസ്ഥാനത്ത് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ജീവനൊടുക്കി

ലോക്ഡൗൺ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് കുടുംബം പറഞ്ഞു

പാലക്കാട് : തൊഴിൽ പ്രതിസന്ധിയെ തുടർന്ന് പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ ഇന്നലെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ടിന് മരിച്ചു.

ലോക്ഡൗൺ മൂലം പൊന്നുമണി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് കുടുംബം പറഞ്ഞു. സ്വർണ്ണപ്പണയം, ചിട്ടി പിടിച്ചത് ഉൾപ്പടെ കടമുണ്ടായിരുന്നു. കടുത്ത പ്രമേഹബാധിതനായിരുന്നതിനാൽ അതിന്റെ ചികിത്സയും ബാധ്യത കൂട്ടി. അമിതമായ കടബാധ്യതയിൽ പിതാവ് കുറച്ചുനാളായി അസ്വസ്ഥനായിരുന്നുവെന്ന് മകൻ സുധിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Read Also  ;  റോഡിൽ നമസ്‌കരിച്ച് പ്രതിഷേധിച്ചു: കണ്ണൂരിൽ 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

അതേസമയം, സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട്സ് രംഗത്ത് അഞ്ചാമത്തെ ആത്മഹത്യയാണിത്. തിരുവനന്തപുരത്ത് മായാ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ മുറിഞ്ഞപാലം സ്വദേശി കുഞ്ഞുമോൻ എന്ന് വിളിക്കുന്ന നിർമ്മൽ ചന്ദ്രൻ ഈ മാസം രണ്ടാം തീയതി ഇതേ കാരണത്താൽ തൂങ്ങിമരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button