KeralaLatest NewsNews

വനിത കമ്മീഷൻ എടുക്കുന്ന അമിത താല്‍പര്യത്തില്‍ ആശങ്ക: ശത്രുക്കള്‍ക്ക് വടി എറിഞ്ഞുകൊടുക്കരുതെന്ന് എം.കെ. മുനീര്‍

നേതാക്കള്‍ മോശം ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. ഹരിത സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വനിത കമ്മീഷനില്‍ പരാതി കൊടുത്തപ്പോള്‍ തന്നെ അതിനെതിരെ കമ്മീഷൻ നടപടിയെടുത്തു.

കോഴിക്കോട്: ഹരിത-എം.എസ്.എഫ് വിഷയത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗിന്‍റെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ എം.കെ മുനീര്‍. ഹരിതയുടെ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച നടപടി താല്‍ക്കാലികം മാത്രമാണ്. ഹരിത കൊടുത്ത പരാതിയില്‍ വനിത കമ്മീഷൻ എടുക്കുന്ന അമിത താല്‍പര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also: കാബൂള്‍ എയര്‍പോര്‍ട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ പൗരന് നേരെ വെടിയുതിര്‍ത്ത് താലിബാന്‍: വീഡിയോ

‘രണ്ടുവിഭാഗവും അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ശത്രുക്കള്‍ക്ക് വടി എറിഞ്ഞുകൊടുക്കരുത്. നേതാക്കള്‍ മോശം ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല. ഹരിത സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വനിത കമ്മീഷനില്‍ പരാതി കൊടുത്തപ്പോള്‍ തന്നെ അതിനെതിരെ കമ്മീഷൻ നടപടിയെടുത്തു. വനിത കമ്മീഷൻ ഈ കേസില്‍ അമിത താല്‍പര്യം കാണിച്ചിട്ടുണ്ട്. എല്ലാവരുടേയും ഇരയായി നില്‍ക്കുന്നത് പ്രസ്ഥാനമാണ്. അതില്‍ വലിയ ദുഖമുണ്ട്’- എം.കെ. മുനീര്‍ പറഞ്ഞു.

‘ഹരിതയിലുള്ളത് ഞങ്ങളുടെ കുട്ടികളാണ്. അവരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ല. ചര്‍ച്ചക്ക് വേണ്ടിയുള്ള വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുവെച്ചിരിക്കുകയാണ്. പ്രസ്ഥാനവുമായി അവര്‍ വീണ്ടും ചര്‍ച്ചക്കൊരുങ്ങുമെന്ന ശുഭപ്രതീക്ഷയാണ്. അവരെ ഒഴിവാക്കാനാവില്ല. അതുകൊണ്ടാണ് ഹരിതയുടെ പ്രവര്‍ത്തനം തല്‍ക്കാലം മരവിപ്പിച്ചത്. ഇലക്ക് കേടില്ലാത്ത വിധത്തില്‍ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button