KeralaLatest NewsNews

പ്രണയബന്ധങ്ങളുടെ പേരില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് മരണപ്പെട്ടത് 350 പെണ്‍കുട്ടികള്‍ : വീണാ ജോര്‍ജ്

ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്

തിരുവനന്തപുരം : കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തിൽ 350 പെണ്‍കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ടെന്ന്  സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ ചോദ്യത്തിന് ആരോഗ്യ-വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണ് വീണാ ജോര്‍ജ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളെ കുറിച്ചാണ് മന്ത്രി പറഞ്ഞത്. 2017-ല്‍ പ്രണയ ബന്ധത്തിന്റെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് 2017-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018-ല്‍ പ്രണയം മൂലം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

Read Also  :  ജ്വല്ലറിയില്‍ കവര്‍ച്ചക്കിടെ യുവാവിനെ വെടിവെച്ചു കൊന്നു : ദൃശ്യങ്ങൾ പുറത്ത്

2019-ല്‍ അഞ്ചു കൊലപാതകങ്ങളും 88 ആത്മഹത്യകളും ഉള്‍പ്പെടെ 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  എന്നാൽ, പ്രണയബന്ധങ്ങളുടെ പേരില്‍ 2020-ലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മരണപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളും അടക്കം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button