KozhikodeKeralaNattuvarthaLatest NewsNewsIndia

നിപ: ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം, രോഗ വ്യാപനം തീവ്രമാകാനിടയില്ല, ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കും

കോഴിക്കോട്: നിപ രോഗബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗ വ്യാപനം തീവ്രമാകാനിടയില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കുമെന്നും സംഘം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണെന്നും കേന്ദ്രസംഘം അറിയിച്ചിട്ടുണ്ട്.

Also Read:ഇരുപത് കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ

കഴിഞ്ഞ ദിവസം നിപ ബാധിച്ചു മരണപ്പെട്ട ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ ഈ കുട്ടിയ്ക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ര്‍ന്നതാണോയെന്ന് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ ഉൾപ്പെടുത്തി വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട കമ്മറ്റികൾ ശക്തിപ്പെടുത്താനാണ് നിലവിലെ ശ്രമം. ഉറവിടം കണ്ടെത്തിയാൽ പെട്ടെന്ന് തന്നെ രോഗവ്യാപനം കൈപ്പിടിയിൽ ഒതുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button