Latest NewsYouthNewsMenInternationalWomenLife StyleHealth & Fitness

സ്ഥിരമായ വ്യായാമം ഉത്കണ്ഠ വർധിപ്പിക്കാനുള്ള 60% സാധ്യത കുറയ്ക്കുമെന്ന് പഠനം

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിൽ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരട്ടിയാണ്

ലോക ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തെ ഉത്കണ്ഠാ വൈകല്യങ്ങൾ ബാധിക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകളിൽ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരട്ടിയാണ്. ഉത്കണ്ഠയെ ചികിത്സിക്കുന്നതിനുള്ള ഒരു നല്ല തന്ത്രമാണ് വ്യായാമം. സ്വീഡനിലെ ഗവേഷകർ 1989 നും 2010 നും ഇടയിൽ ലോകത്തിലെ ഏറ്റവും വലിയ ദീർഘദൂര ക്രോസ്-കൺട്രി സ്കീ റേസിൽ പങ്കെടുത്തവർക്ക് ഉത്കണ്ഠ വളരുന്നതിനുള്ള അപകടസാധ്യത വളരെ കുറവാണെന്ന് വ്യക്തമാക്കി.

സ്ത്രീ പുരുഷന്മാരായ 400,000 ആളുകളിൽ നിന്നുള്ള എപ്പിഡെമിയോളജി വിശകലനങ്ങളിൽ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. കൂടുതൽ ശാരീരികമായി സജീവമായ ജീവിതശൈലി ഉള്ള ആളുകൾക്ക് 21 വർഷം വരെ തുടർന്നുള്ള കാലയളവിൽ ഉത്കണ്ഠാ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏതാണ്ട് 60 ശതമാനം കുറവാണെന്ന് കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം കൊടുത്ത മാർട്ടിൻ സ്വെൻസണും പറഞ്ഞു.

പതിവായി വ്യായാമം ചെയ്യുന്നവരുടെ ജീവിതശൈലിയും ഉത്കണ്ഠമൂലമുള്ള അപകടസാധ്യതയും തമ്മിലുള്ള ഈ ബന്ധം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമായി കാണപ്പെട്ടു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഉത്കണ്ഠ തകരാറുകൾ ഉണ്ടാകാനുള്ള ഇരട്ടി സാധ്യതയുണ്ട്. അതേസമയം പതിവായി വ്യായാമത്തിലേർപ്പെടുന്ന സ്ത്രീകളിൽ ഉത്കണ്ഠ ഉണ്ടാകാനുള്ള സാധ്യത വ്യായാമത്തിൽ ഏർപ്പെടാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്.

വ്യായാമ ശീലങ്ങളും ഉത്കണ്ഠ ലക്ഷണങ്ങളും ജനിതകശാസ്ത്രം, മനശാസ്ത്രപരമായ ഘടകങ്ങൾ, വ്യക്തിത്വ സവിശേഷതകൾ എന്നിവയാൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. വ്യായാമ ശീലങ്ങളെക്കുറിച്ചും അത് ഉത്കണ്ഠയെ എങ്ങനെ ബാധിക്കുമെന്നും പുരുഷന്മാരിലും സ്ത്രീകളിലുംഉത്കണ്ഠ ബാധിക്കുന്നതിന് പിന്നിലെ പ്രേരണ ഘടകങ്ങളെക്കുറിച്ചും വെവ്വേറെ പഠനങ്ങൾ ആവശ്യമാണെന്നും സ്വെൻസൺ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button