Jobs & VacanciesLatest NewsNewsCareer

സായുധ പൊലീസിൽ 553 ഡോക്ടർമാരെ ആവശ്യമുണ്ട് : ഓൺലൈനായി അപേക്ഷിക്കാം

മെഡിക്കല്‍ ഓഫീസര്‍ സെലക്ഷന്‍ ബോര്‍ഡ് (സി.എ.പി.എഫ്.) 553 ഡോക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറല്‍, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. സെന്‍ട്രല്‍ ആംഡ് പോലീസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്റ്റംബര്‍ 13 മുതല്‍ അപേക്ഷ സ്വീകരിക്കും.

ഒഴിവുകള്‍

സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (സെക്കന്‍ഡ് കമാന്‍ഡ്)5 (ഐ.ടി.ബി.പി.5)

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്)201 (ബി.എസ്.എഫ്.52, സി.ആര്‍.പി.എഫ്.116, എസ്.എസ്.ബി.18, ഐ.ടി.ബി.പി.11, അസം റൈഫിള്‍സ്4)

മെഡിക്കല്‍ ഓഫീസര്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്)345 (ബി.എസ്.എഫ്.85, സി.ആര്‍.പി.എഫ്.77, എസ്.എസ്.ബി.51, ഐ.ടി.ബി.പി.101, അസം റൈഫിള്‍സ്31)

ഡെന്റല്‍ സര്‍ജന്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്)2 (സി.ആര്‍.പി. എഫ്.1, അസം റൈഫിള്‍സ്1)

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in കാണുക. അവസാനതീയതി: ഒക്ടോബര്‍ 27

shortlink

Related Articles

Post Your Comments


Back to top button