Latest NewsSaudi ArabiaNewsInternationalGulf

റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു: സൗദിയിൽ പതിനാറായിരത്തിലധികം പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ അറസ്റ്റിലായത് 16,466 നിയമലംഘകർ. റസിഡൻസി, തൊഴിൽ നിയമ ലംഘകരാണ് അറസ്റ്റിലായത്. വിവിധ സുരക്ഷാ ഏജൻസികളും ജവാസാത്തും സെപ്റ്റംബർ ഒൻപത് മുതൽ 15 വരെ നടത്തിയ പരിശോധകളിലാണ് നിയമ ലംഘകരെ പിടികൂടിയത്.

Read Also: കേരളത്തില്‍ ജനസംഖ്യയുടെ 89 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി : ആരോഗ്യവകുപ്പ്

പിടിയിലാവരിൽ 6,470 പേർ താമസ നിയമലംഘനങ്ങൾ നടത്തിയ പ്രവാസികളാണ്. 8,182 പേർ അതിർത്തി ലംഘനങ്ങൾക്കും 1,814 പേർ തൊഴിൽ നിയമ ലംഘനങ്ങൾക്കും അറസ്റ്റിലായെന്നും അധികൃതർ അറിയിച്ചു. അയൽ രാജ്യങ്ങളിൽ നിന്ന് അതിർത്തി നിയമങ്ങൾ ലംഘിച്ച് സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിച്ച 304 പേരാണ് ഇക്കാലയളവിൽ സുരക്ഷാ സേനകളുടെ പിടിയിലായതെന്നും ഇവരിൽ 32 ശതമാനം പേർ യെമൻ സ്വദേശികളും 64 ശതമാനം എത്യോപ്യക്കാരുമാണ്. പിടിയിലായവരിൽ നാല് ശതമാനം പേർ മറ്റ് രാജ്യക്കാരാണ്.

21 പേർ സൗദിയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് മറ്റ് രാജ്യങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. നിയമലംഘകർക്ക് താമസ സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും ഒരുക്കി നൽകിയതിന് 13 പേരും പിടിയിലായിട്ടുണ്ട്. സൗദി അറേബ്യയിൽ നിലവിൽ 84,038 പേരാണ് ശിക്ഷ കാത്ത് കഴിയുന്നത്. ഇവരിൽ 73,291 പേർ പുരുഷന്മാരും 10,747 പേർ സ്ത്രീകളുമാണ്. നാടുകടത്തുന്നതിന് മുന്നോടിയായി രേഖകൾ ശരിയാക്കുന്നതിന് 66,956 പേരുടെ വിവരങ്ങൾ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു.

Read Also: കുവൈറ്റില്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button