KeralaLatest NewsNews

സ്വന്തം ശരീരം വിറ്റിട്ടുണ്ടോ? ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത്: ശ്രീജിത്ത് പണിക്കര്‍

ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യമാണെന്ന ആമുഖത്തോടെയുള്ള ആ ചോദ്യങ്ങൾ സ്ത്രീത്വത്തിന് എതിരായതിനാൽ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം.

കൊച്ചി: 24 ന്യൂസിന്റെ ‘അവതാരകര്‍ അതിര് വിടരുത്’ എന്ന ചര്‍ച്ചയെ അഭിനന്ദിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. അവതാരകര്‍ മാത്രമല്ല, റിപ്പോര്‍ട്ടര്‍മാരും അതിരു വിടരുത് എന്നു ചൂണ്ടിക്കാട്ടി ദീപക് ധര്‍മ്മടത്തിന്റെയും സഹിന്‍ ആന്റണിയുടെയും വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ഒരിക്കൽ അവതാരകൻ അരുൺ കുമാർ ഒരു അഭിമുഖത്തിൽ ഷക്കീലയോട് ചോദിച്ചത് പണത്തിനു വേണ്ടി സ്വന്തം ശരീരം വിറ്റിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്രതവണ എന്നൊക്കെയാണ്. ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് അവതാരകൻ അതിഥികളോട് ചോദിക്കുന്നതെന്നും ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

24ന്യൂസ് എന്ന മാധ്യമസ്ഥാപനത്തെ ഹൃദയം തൊട്ട് അഭിനന്ദിക്കുകയാണ്. ഇന്നലെ അവർ നടത്തിയ സംവാദ വിഷയം “അവതാരകർ അതിര് വിടരുത്” എന്നതായിരുന്നു. ശരിയായ അർത്ഥത്തിൽ ആത്മവിമർശനം. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് 24ന്യൂസിലെ ചില അവതാരകർ അതിര് വിടുന്നുണ്ടോ എന്ന്. ഉദാഹരണത്തിന്, ഒരിക്കൽ ശ്രീമാൻ ശ്രീകണ്ഠൻ നായർ സെർ ഒരു അഭിമുഖത്തിൽ സന്തോഷ് ജോർജ് കുളങ്ങരയോട് പറഞ്ഞത് അദ്ദേഹത്തിന്റെ വിദേശയാത്രകളിൽ ഭാര്യയ്ക്കു പകരം മറ്റാരെയെങ്കിലും കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചാനൽ റിപ്പോർട്ടർമാർ പിന്നാലെയുണ്ടാകും എന്നാണ്.

തന്റെ ചാനലിലെ ഒരു റിപ്പോർട്ടറുടെ ഭാര്യക്കെതിരെ ഉണ്ടായ മോശം പരാമർശം അവർക്കുണ്ടാക്കിയ മാനസിക ആഘാതത്തെക്കുറിച്ച് പ്രേക്ഷകരോട് അടുത്തിടെ വിശദീകരിച്ച ആളാണ് അദ്ദേഹം. അങ്ങനെയുള്ള നായർ സെർ തന്റെ പരാമർശങ്ങൾ തന്റെ അതിഥികളുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാനസിക ആഘാതം ഉണ്ടാക്കാനുള്ള സാധ്യതയെ കുറിച്ചുകൂടി ബോധവാനാകണമെന്ന് അപേക്ഷിക്കുന്നു.

Read Also:  ഇന്ത്യയിലെ ക്രിസ്​ത്യാനികള്‍ ജീവിക്കുന്നത്​ ഭയത്തിലാണ്: രൂക്ഷ വിമര്‍ശനവുമായി ദി ഗാര്‍ഡിയന്‍ ലേഖനം

മറ്റൊരിക്കൽ, അവതാരകൻ അരുൺ കുമാർ ഒരു അഭിമുഖത്തിൽ ഷക്കീലയോട് ചോദിച്ചത് പണത്തിനു വേണ്ടി സ്വന്തം ശരീരം വിറ്റിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്രതവണ എന്നൊക്കെയാണ്. ഒരു സ്ത്രീയോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ്. ഷക്കീല ഒരു അഭിനേത്രിയാണ്. മറ്റേതെങ്കിലും അഭിനേത്രിയോട് ഇതേ ചോദ്യം അവതാരകൻ ചോദിച്ചിട്ടുണ്ടോ? തന്റെ അതിഥി മോശമാണെന്ന മുൻധാരണയിൽ നിന്നാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നതെന്നാണ് എന്റെ തോന്നൽ.

ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യമാണെന്ന ആമുഖത്തോടെയുള്ള ആ ചോദ്യങ്ങൾ സ്ത്രീത്വത്തിന് എതിരായതിനാൽ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് എന്റെ പക്ഷം. വൈകിയെങ്കിലും ആത്മവിമർശനത്തിനു മുതിർന്ന 24ന്യൂസിന് അഭിനന്ദനങ്ങൾ. ഇന്നുരാത്രി ‘റിപ്പോർട്ടർമാർ അതിര് വിടരുത്” എന്ന വിഷയം കൂടി ചർച്ച ചെയ്യണം എന്ന് താല്പര്യപ്പെടുന്നു. തേങ്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button