Latest NewsNewsLife StyleFood & CookeryHealth & Fitness

എല്ലുകളുടെ ബലത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ കഴിക്കാം

പോഷകാഹാര കുറവ് മൂലമാണ് പലപ്പോഴും എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. ശരീരത്തിനെ താങ്ങിനിര്‍ത്തുന്ന എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്ന പ്രധാന ഘടകമാണ് കാത്സ്യം. അതിനാല്‍ കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. എല്ലുകളുടെ ബലത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കാര്‍ബോഹൈട്രേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലിന്റെ ബലത്തിനും ദൃഢതയ്ക്കും നല്ലതാണ്. പഞ്ചസാര, അരിയാഹാരം, ഫൈബര്‍ എന്നിവയില്‍ കാര്‍ബോഹൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ആവശ്യത്തിന് കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് ഗുണം ചെയ്യും.

പ്രോട്ടീന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ബ്രൊക്കോളി, സോയ, പനീര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

Read Also  :   വിസ ചട്ടങ്ങൾ ലംഘിച്ച പ്രവാസി താമസക്കാർക്ക് ഒത്തുതീർപ്പിലൂടെ ലീഗൽ സ്റ്റാറ്റസ് പരിഹരിക്കാം: അനുമതി നൽകി ഖത്തർ

ഫാറ്റ് അഥവാ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇവ എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. അതിനാല്‍ വെളിച്ചെണ്ണ, ഒലീവ് ഓയില്‍, അവക്കാഡോയെണ്ണ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. പാല്‍, തൈര്, ചീസ് , ഏത്തപ്പഴം, ചീര തുടങ്ങിയവയില്‍ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button