Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 41 പുതിയ കേസുകൾ

റിയാദ്: ഞായറാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 41 പുതിയ കേസുകൾ. 47 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: വിലക്ക് അവഗണിച്ച് പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ ഒഴുക്കില്‍പ്പെട്ടു: ഒരാൾ മരിച്ചു

5,47,931 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,36,947 പേർ രോഗമുക്തി നേടി. 8,763 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 106 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 44,585,184 ഡോസ് കോവിഡ് വാക്സിൻ ഡോസുകളാണ് സൗദിയിൽ ഇതുവരെ വിതരണം ചെയ്തത്.

Read Also: കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകണം: നിർദ്ദേശം നൽകി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button