Latest NewsNewsFootballSports

ലോകകപ്പ് രണ്ട് കൊല്ലത്തിലെന്ന നിർദേശം യൂറോപ്യൻ ലീഗുകൾ തള്ളി, തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഫിഫ

പാരീസ്: രണ്ടുവർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ നിർദ്ദേശം യൂറോപ്യൻ ലീഗുകൾ തള്ളി. പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള യൂറോപ്പിലെ പ്രമുഖ ലീഗുകളെല്ലാം ഫിഫയുടെ ഈ നീക്കത്തിനെതിരെ നിലപാട് ഉയർത്തി. എന്നാൽ തങ്ങളുടെ ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ഫിഫ.

ഫിഫയുടെ ഈ നിർദ്ദേശങ്ങൾ ക്ലബ്ബുകളും ദേശീയ ടീം ഫുട്ബോളും തമ്മിലുള്ള സന്തുലിതാവസ്ഥയിൽ വലിയ പ്രശ്നം തന്നെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ ലീഗ് മാനേജിങ് ഡയറക്ടർ ജാക്കോ സ്വാർട്ട് പറഞ്ഞു. യൂറോകപ്പോ ലോകകപ്പോ ചെറിയ ഇടവേളയിൽ നടക്കുന്ന ഒരു സാധ്യതയും മുന്നിൽ ഇല്ലെന്നും താരങ്ങൾക്കുള്ള വിശ്രമം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also:- ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാൻ ഇലക്കറികള്‍!

ഈ വർഷം ആരംഭത്തോടെയാണ് രണ്ടുവർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള നിർദേശം ഫിഫ അവതരിപ്പിച്ചത്. എന്നാൽ ഫിഫ ഇപ്പോഴും ഈ തീരുമാനം നടപ്പിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഫിഫ ചർച്ചകൾ തുടരുമെന്നാണ് ഇൻഫന്റീനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button