Latest NewsNewsLife StyleHealth & Fitness

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോ​ഗിക്കാറുണ്ടല്ലോ. ദിവസവും അഞ്ചോ ആറോ ഡയപ്പറുകൾ വരെ ഉപയോഗിക്കുന്നത് കാണാം. മണിക്കൂറോളം ഡയപ്പറുകൾ വയ്ക്കുന്നത് കുഞ്ഞുങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഡയപ്പര്‍ വൃത്തിയായും നനവില്ലാതെയുമാണ് വച്ചതെന്ന് ഉറപ്പാക്കുക. ഡയപ്പര്‍ വളരെ ഇറുകിയ അവസ്ഥയിലാകാനും പാടില്ല. കുട്ടികൾ ഇറുകിയ ഡയപ്പറുകളാണ് ധരിക്കുന്നതെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ഡയപ്പർ മാറ്റുക. കുഞ്ഞ് മലമൂത്ര വിസർജ്ജനം നടത്തി ഏറെ നേരം കഴിഞ്ഞ് ഡയപ്പർ അഴിച്ചു മാറ്റുന്ന രീതി നല്ലതല്ല. ഇത് അലർജ്ജി അടക്കമുള്ള അസുഖങ്ങൾ വരുത്താൻ ഇടയാക്കും. അത് കൊണ്ട് തന്നെ ഡയപ്പറുകൾ കൃത്യമായ ഇടവേളകളിൽ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.

Read Also  :  എഐഎസ്എഫുകാർ പ്രവർത്തകയെ കേറിപ്പിടിച്ചു: എസ്എഫ്ഐയുടെ പരാതിയിൽ പോലീസ് കേസ്, വിവരം പെൺകുട്ടി അറിഞ്ഞോ എന്ന് പരിഹാസം

ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകിയശേഷം ചര്‍മം ഈര്‍പ്പരഹിതമാക്കി വെക്കുന്നത് ഫംഗസ് ബാധ തടയുന്നതിനും ഡയപ്പര്‍ റാഷ് പ്രതിരോധിക്കുന്നതിനും അനുയോജ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ വീര്യംകുറഞ്ഞ സോപ്പുകളോ സോപ്പ് രഹിതമായ ക്ലെന്‍സറുകളോ ഉപയോഗിക്കാം.

ഉപയോഗിക്കുന്ന ബ്രാൻഡ് നിങ്ങളുടെ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button