Latest NewsNewsLife StyleHealth & Fitness

ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നവരാണോ?: എങ്കിൽ കഴുത്തിന് നൽകാം ഈ വ്യായാമങ്ങൾ

ഒരുപാട് സമയംലാപ്‌ടോപ്പ് ഉപയോഗിച്ച് ജോലിചെയുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും കഴുത്തിന് അസഹ്യമായ വേദന ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരം പേശിവേദനകളെ നേരിടാൻ ലൈഫ്സ്‌റ്റൈൽ ട്രെയിനറായ ലൂക്ക് കുട്ടീഞ്ഞോ രണ്ട് വ്യായാമ രീതികൾ പങ്കുവെച്ചിരിക്കുകയാണ്. ഈ വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Read Also  :   നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവം: എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍

വ്യായാമം 1

നിങ്ങളുടെ ഇടതു കൈ വലതു തോളിൽ വയ്ക്കുക. നിങ്ങൾ ഈ സ്‌ട്രെച്ച് ചെയ്യുമ്പോൾ, നിങ്ങളുടെ ഇടത് തോൾ ഉയർന്നു വരുന്നില്ലെന്ന് ഉറപ്പാക്കുക. അതിനുശേഷം നിങ്ങളുടെ തല വലത് തോളിന്റെ വശത്തേക്ക് നീക്കുക. ആ സ്ഥാനത്ത് അൽപനേരം തുടരുക. അടുത്തതായി,നിങ്ങളുടെ ചെവി വലത് തോളിലേക്ക് ചേർത്ത് വെക്കുക. (ഇവിടെ വലതു തോൾ മുകളിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുക). ഇത് കുറച്ച് സെക്കൻഡ് തുടരുക. വീണ്ടും ഇതേ വ്യായാമം മറുവശത്ത് ആവർത്തിക്കുക. കഴുത്ത് ഉളുക്കാൻ സാധ്യത ഉള്ളതിനാൽ ഒരുപാട് സമ്മർദ്ദം കൊടുക്കാതെ, പതിയെ സമയം എടുത്ത് ഒന്നോ രണ്ടോ തവണ ചെയ്യുക.

Read Also  :  കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ: 7 ജില്ലകളില്‍ യെല്ലോ അലർട്ട്

വ്യായാമം 2

നിങ്ങളുടെ കൈകൾ കഴുത്തിന് പിന്നിൽ കോർത്ത് പിടിക്കുക, അതിനു ശേഷം താടി അല്പം മുകളിലേക്ക് ഉയർത്തുക. കൈമുട്ട് പിന്നിലേക്ക് വിടർത്താൻ ശ്രമിക്കുക. ഈ സമയം, തോളുകളിലും കഴുത്തിലും സ്ട്രച്ച് അനുഭവപ്പെടും. ഈ വ്യായാമം ചുരുങ്ങിയത് പത്തു തവണയെങ്കിലും വളരെ സാവധാനം ചെയുക. സാധാരണയായി ആളുകൾ വളരെ വേഗത്തിൽ സ്‌ട്രെച്ച് ചെയ്യാൻ ശ്രമിക്കും. ഇത് കഴുത്തിന് കൂടുതൽ സമ്മർദ്ദം നൽകുകയും വിപരീത ഫലത്തിന് കാരണമാവുകയും ചെയ്‌തേക്കാം. അതിനാൽ വളരെ ശ്രദ്ധയോടെ ആവർത്തിച്ച് ചെയുക.

അതേസമയം , മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവർ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം വ്യായാമം ചെയ്യുക എന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button