ThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് നിന്നും പൂര്‍ണമായും പിന്‍വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Read Also : നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ ചാടി കയറി, യോഗത്തിനിടെ കൂട്ടത്തല്ല്

അതേസയം ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ജാഗ്രതാ നിര്‍ദ്ദേശമില്ല. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നാളെ തുലാവര്‍ഷം ആരംഭിക്കുന്നതോടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടിയേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് നിന്നും പൂര്‍ണമായും പിന്‍വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button