ErnakulamKeralaNattuvarthaLatest NewsNewsIndia

കയറിപ്പിടിച്ചെന്ന് പറയ്, ഛെ പ്ലാൻ പാളി, എന്ത് ചെയ്താലും ഇതാണല്ലോ അവസ്ഥ, ഒരു ഗണപതി ഹോമം കഴിക്ക്: ട്രോളി സോഷ്യൽ മീഡിയ

എറണാകുളം: നടൻ ജോജു ജോർജ്ജിനെതിരെയുണ്ടായ കോൺഗ്രസ് കയ്യേറ്റ ശ്രമത്തെയും വനിതാ നേതാക്കളുടെ പരാതിയെയും ട്രോളി സോഷ്യൽ മീഡിയ. ജനങ്ങളെ വഴി തടഞ്ഞു ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ പരസ്യമായി പ്രതികരിച്ചതിന് ജോജുവിന്റെ വാഹനം തടഞ്ഞു വയ്ക്കുകയും ചില്ല് തകർക്കുകയും ചെയ്ത കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിറകെയാണ് ഇവ സോഷ്യൽ മീഡിയ ട്രോളുകളിലും നിറയാൻ തുടങ്ങിയത്.

Also Read:205 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 3​ പേ​ര്‍ പി​ടി​യി​ല്‍: ആ​ദ്യം പി​ടി​യി​ലാ​യ​ത്​ ലോ​റി​ക്ക് എ​സ്കോ​ര്‍​ട്ട് വ​ന്ന​വ​ര്‍

ജോജു മദ്യപിച്ചെത്തി തങ്ങളെ കയറിപ്പിടിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിമർശനാത്മകമായി ട്രോളിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളോട് സംഭവങ്ങൾ വിശദീകരിക്കുന്ന വനിതാ പ്രവർത്തകയെ പിറകിൽ നിന്ന് വിളിച്ച് കയറിപ്പിടിച്ചെന്ന് പറയൂ എന്ന് പറഞ്ഞതിന് ശേഷമാണ് അത്തരത്തിലൊരു വിവാദം ഉണ്ടായതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ സോഷ്യൽ മീഡിയ ജോജുവിന്റെ നിലപാടിനൊപ്പം തന്നെയാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ജോജു പ്രതികരിച്ചത് അയാൾക്ക് വേണ്ടി മാത്രമല്ലെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ അനാവശ്യമാണെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

അതേസമയം, വനിതാ നേതാവിന്റെ കയറിപ്പിടിച്ചെന്നുള്ള പ്രസ്താവനയ്ക്ക് താഴെ ധാരാളം നർമ്മം നിറഞ്ഞ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഛെ പ്ലാൻ പാളി, ഇവര് എന്ത് ചെയ്താലും ഇതാണല്ലോ അവസ്ഥ, ആദ്യം ഒരു ഗണപതി ഹോമം കഴിക്ക് വിഘ്നം മാറാൻ, എന്നൊക്കെയാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button