KeralaLatest NewsNewsWomenLife StyleHealth & Fitness

ഈ മൂന്ന് കാന്‍സറുകള്‍ കാണപ്പെടുന്നത് സ്ത്രീകളിൽ മാത്രം: ലക്ഷണങ്ങൾ നിസാരമായി കാണരുത്

ഗര്‍ഭപാത്രം, ഗര്‍ഭാശയാന്തര ചര്‍മം, സ്തനം എന്നിവ സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത കൂടുതലുള്ള അവയവങ്ങള്‍ ആണ്

കാന്‍സറിന് പല വകഭേദങ്ങളുണ്ട്. ശരീരത്തിലെ മിക്ക അവയവങ്ങളെയും കാന്‍സർ ബാധിക്കും. എന്നാൽ ചില കാന്‍സറുകള്‍ സ്ത്രീകളിൽ മാത്രം ആണ് കാണപ്പെടുന്നത്.

ഗര്‍ഭപാത്രം, ഗര്‍ഭാശയാന്തര ചര്‍മം, സ്തനം എന്നിവ സ്ത്രീകളില്‍ കാന്‍സര്‍ സാധ്യത കൂടുതലുള്ള അവയവങ്ങള്‍ ആണ്.

ഗര്‍ഭപാത്രം കാന്‍സര്‍ പിടിപെടാന്‍ ഏറെ സാധ്യതയുള്ള ഭാഗമാണ്. കാന്‍സര്‍ പരിശോധന വളരെ ചെറുപ്പത്തിലെ തന്നെ നടത്തണം. സെക്സ് ചെയ്തു തുടങ്ങി അധികം താമസിയാതെ തന്നെ പരിശോധന തുടങ്ങുന്നതാണ് നല്ലത്. പാപ് സ്മിയര്‍ ടെസ്റ്റ് ആണ് ഇവിടെ നടത്തുന്നത്. മറ്റു സംശയങ്ങളില്ലെങ്കില്‍ ഓരോ വര്‍ഷവും നടത്താവുന്നതാണ്. മുപ്പത്തിയഞ്ചു വയസ്സിനു ശേഷം വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും പാപ് സ്മിയര്‍ ടെസ്റ്റ് നടത്തുക തന്നെ വേണം.

Read Also:‘മു​സ്​​ലി​മാ​യ നി​ന​ക്ക് അ​മ്പ​ല​ത്തി​ല്‍ എ​ന്താ കാര്യം’: ക്ഷേ​ത്രത്തിലെത്തിയ യുവാക്കളെ എ​സ്.​ഐ മർദ്ദിച്ചതായി പരാതി

ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ഗര്‍ഭാശയാന്തര ചര്‍മത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. യോനിയില്‍ പുള്ളികളോ, അടയാളങ്ങളോ, വടുക്കളോ കണ്ടെത്തുകയോ, രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ ഉടന്‍തന്നെ പരിശോധന നടത്തണം.

സ്തനകാന്‍സര്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും നാല്‍പതുവയസ്സു കഴിഞ്ഞവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നതെന്നും പറയാം. എത്രയും നേരത്തേ ഇതു കണ്ടുപിടിക്കാന്‍ കഴിയുമോ അത്രയും സുഗമമായി ഇതിനുള്ള ചികിത്സ നടത്തി രോഗവിമുക്തി നേടാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button