Latest NewsJobs & VacanciesEducationCareerEducation & Career

പി.എസ്.സി അപേക്ഷ ക്ഷണിക്കുന്നു: റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്

വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ട

ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍വിംഗിലേക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്. പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 77 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാറ്റഗറി നമ്പര്‍ 466/2021. ശമ്പളനിരക്ക് 22,200 – 48,000 രൂപ. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ട.

എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയരം 167 സെന്റിമീറ്ററില്‍ കുറയാതെയും നെഞ്ചളവ് 82 സെന്റിമീറ്ററില്‍ കുറയാതെയും വികാസശേഷി 5 സെന്റിമീറ്ററില്‍ കുറയാതെയുമുണ്ടാകണം. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 160 സെന്റിമീറ്റര്‍, 76 സെന്റിമീറ്റര്‍ എന്നിങ്ങനെ മതിയാകും. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.

Read Also : അവയവ ദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതു ജീവിതമേകി ഉഷാ ബോബന്‍ യാത്രയായി

പ്രായപരിധി 18 – 26. 1995 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യ ജനിച്ചവരായിരിക്കണം. ഒ.ബി.സിക്ക് മൂന്നുവര്‍ഷവും പട്ടികജാതി/വര്‍ഗവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷവും വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരവും ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പി.എസ്.സിയുടെ വെബ്‌സൈറ്റില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button