AlappuzhaLatest NewsKeralaNattuvarthaNews

മദ്രസ പഠനസമയത്ത് സ്കൂളുകൾ ക്ലാസ് ഒഴിവാക്കണം: ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ്, പ്രതിഷേധം ശക്തം

ആലപ്പുഴ: മദ്രസ പഠനസമയത്ത് വിദ്യാർത്ഥികളുടെ സ്കൂളുകൾ ക്ലാസുകൾ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ് വിവാദത്തിൽ. രാവിലെ 8.30 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തരുതെന്നും, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം എല്ലാ പ്രഥമാദ്ധ്യാപകർക്കും നൽകണമെന്നും ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് നൽകിയ ഉത്തരവിൽ പറയുന്നു.

ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് അദ്ധ്യാപകരിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും ഉയരുന്നത്. മദ്രസയിൽ ക്ലാസുകൾ നടക്കുമ്പോൾ സ്‌കൂളുകളിൽ ഓൺലെെൻ ക്ലാസുകൾ നടത്തുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ നൽകിയ കത്ത് പരിഗണിച്ചാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.

ക്യാച്ച് കൈവിട്ട ഹസൻ അലിയുടെ ഇന്ത്യാക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യും:വധഭീഷണിയും സൈബർ ആക്രമണവും

‘കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ തുറന്നെങ്കിലും ഇപ്പോഴും ഓൺലൈൻ ആയാണ് ക്ലാസുകൾ സജീവമായി മുന്നോട്ട് പോകുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് നാല് മണി വരെയാണ് സ്‌കൂളുകളിലെ ക്ലാസുകളുടെ സമയക്രമം. എങ്കിലും പ്രഭാത സമയത്തും ക്ലാസുകൾ നടക്കുന്നുണ്ട്. ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നൽകുന്നതിനാൽ രാവിലെ 8.30 വരെയുള്ള സമയത്ത് സ്‌കൂളുകൾ ക്ലാസുകൾ ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ പ്രഥമാദ്ധ്യാപകർക്കും നൽകണം’. ഉത്തരവിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button