IdukkiKeralaNattuvarthaLatest NewsNews

വകുപ്പില്‍ നടക്കുന്നത് അറിഞ്ഞില്ലെങ്കില്‍ പിന്നെ ആ കസേരയില്‍ ഇരിക്കാന്‍ റോഷി അഗസ്റ്റിന്‍ യോഗ്യനല്ലെന്ന് വിഡി സതീശന്‍

മന്ത്രിമാരുടെ വിലാപത്തേക്കാള്‍ വലുതാണ് മുഖ്യമന്ത്രിയുടെ മൗനം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയ സംഭവം അറിയില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വകുപ്പില്‍ എന്ത് നടക്കുന്നുവെന്ന് മന്ത്രി അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ആ കസേരയില്‍ ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ജലവിഭവ വകുപ്പ് മന്ത്രിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : മണിപ്പൂര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ചൈനയെന്ന് സൂചന: ഭീകരരില്‍ നിന്നും കണ്ടെടുത്തത് ചൈനീസ് നിര്‍മ്മിത ആയുധങ്ങള്‍

മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയും ഓഫീസും ചേര്‍ന്നാണ് മരം മുറിക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ ഒരു നിമിഷം പോലും റോഷി അഗസ്റ്റിന്‍ മന്ത്രി സ്ഥാനത്ത് തുടരരുതെന്ന് വിഡി സതീശന്‍ പറഞ്ഞു. എ.കെ ശശീന്ദ്രനും ഇരുട്ടില്‍ തപ്പുകയാണെന്നും മന്ത്രിമാരുടെ വിലാപത്തേക്കാള്‍ വലുതാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും ആക്ഷേപം ഉയര്‍ന്നിട്ടും ഒരക്ഷരം പോലും അദ്ദേഹം മിണ്ടിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗൂഢാലോചനയുടെ ഭാഗമായാണ് സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കിയതെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button