KeralaLatest NewsNewsCrime

കട്ടപ്പന വനിത സ​ഹ​ക​ര​ണ സംഘത്തിൽ വൻതട്ടിപ്പ് : വ്യാ​ജ ഒ​പ്പി​ട്ട്​ 40 ലക്ഷം കവർന്നു

കട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ വൻ തട്ടിപ്പ്. വ്യാ​ജ ഒ​പ്പി​ട്ട്​ 40 ല​ക്ഷം കവർന്നതായാണ്‌ ആരോപണം.സം​ഘ​ത്തി​ലെ ഓഹ​രി ഉ​ട​മ അ​റി​യാ​തെ വ്യാ​ജ ഒ​പ്പി​ട്ട് ജാ​മ്യം നി​ർ​ത്തി​യാ​ണ്​ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ണം തി​രി​ച്ച​ട​ക്കാ​തെ ഇ​വ​ർ​ക്ക്​ നോ​ട്ടീ​സ് വ​ന്ന​തോ​ടെ​യാ​ണ്​​ ത​ട്ടി​പ്പിന്റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. വാ​ഴ​വ​ര, നി​ർ​മ​ല​സി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന മൂ​ഴി​കു​ഴി​യി​ൽ വ​ത്സ​മ്മ ജോ​സ​ഫ്, പീ​ടി​ക​യി​ൽ മോ​ളി ജോ​സ​ഫ്, തേ​ക്കും​കാ​ട്ടി​ൽ മി​നി സാ​ബു, പു​ത്ത​ൻ​ത​റ​യി​ൽ ശോ​ഭ​ന ശ്രീ​ധ​ര​ൻ, ഇ​ളം​തു​രു​ത്തി​യി​ൽ അ​ന്ന​മ്മ മാ​ത്യു എ​ന്നി​വ​ർ​ക്ക് മാ​ത്രം അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ന​ഷ്പ്പെ​ട്ട​ത്.

Also Read : എണ്ണവില തടയാന്‍ മറ്റ് രാജ്യങ്ങളുമായി ഏകോപന നീക്കം: ഇന്ത്യ കരുതല്‍ ശേഖരം പുറത്തെടുക്കും

ഇവർ അ​ഞ്ചു​പേ​രും ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ത്സ​മ്മ ജോ​സ​ഫിന്റെ വ്യാ​ജ ഒ​പ്പി​ട്ട് മേ​രി​കു​ട്ടി ജോ​സ​ഫ് എ​ന്ന​യാ​ൾ 43,000 രൂ​പ​യും ആ​ൽ​ബി വ​ർ​ഗീ​സ് എ​ന്ന​യാ​ൾ 25,000 രൂ​പ​യും മോ​ളി ജോ​സ​ഫി​ന്റെ വ്യാ​ജ ഒ​പ്പി​ട്ട് മേ​രി​ക്കു​ട്ടി ജോ​സ​ഫ് 42,460 രൂ​പ​യും 43,500 രൂ​പ​യും മോ​ള​മ്മ ജോ​സ​ഫ്, ട്രീ​സ മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ 25,000 രൂ​പ വീ​ത​വും ത​ട്ടി​യെ​ടു​ത്തു. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂയെന്ന് അന്വേഷണ സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button