Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 34 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി ആറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 34 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 30 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മൂന്ന് കോടി വില വരുന്ന വസ്തുവും പുരയിടവും വില്‍പ്പനയ്ക്ക്,പരസ്യം കണ്ട് തട്ടിപ്പില്‍ പെട്ടത് പ്രവാസികളടക്കം നിരവധി പേര്‍

5,49,590 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,702 പേർ രോഗമുക്തി നേടി. 8,828 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 47 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 47,177,740 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, സെക്‌സ് ടോയിസ്, സെക്‌സ് റാക്കറ്റുമായി ബന്ധം: അധ്യാപകനെതിരെ വിദ്യാര്‍ഥിനി

shortlink

Related Articles

Post Your Comments


Back to top button