Latest NewsYouthMenNewsWomenLife Style

കാര്‍ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ഷവോമി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ ഷവോമി കോര്‍പ്പറേഷന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നതായി അടുത്തകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയുടെ ഇലക്ട്രിക്ക് വാഹന യൂണിറ്റും ഒരുങ്ങുകയാണ്. പ്രതിവര്‍ഷം 300,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പ്ലാന്റ് ബീജിംഗില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഷവോമിയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിര്‍മ്മിക്കുക. കൂടാതെ ഷവോമി അതിന്റെ ഓട്ടോ യൂണിറ്റിന്റെ ആസ്ഥാനം, വില്‍പ്പന, ഗവേഷണ ഓഫീസുകള്‍ എന്നിവയും ബീജിംഗ് സാമ്പത്തിക സാങ്കേതിക വികസന മേഖലയില്‍ നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സര്‍ക്കാര്‍ പിന്തുണയുള്ള സാമ്പത്തിക വികസന ഏജന്‍സിയായ ബീജിംഗ് ഇടൗണ്‍ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2024ല്‍ പ്ലാന്റ് വന്‍തോതില്‍ ഉല്‍പ്പാദനത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബീജിംഗ് ഇടൗണ്‍ പറഞ്ഞു. ഒക്ടോബറില്‍ ഷവോമി ചീഫ് എക്‌സിക്യൂട്ടീവ് ലീ ജുന്‍ ഇത് പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇലക്ട്രിക് കാര്‍ ഡിവിഷനില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് മാര്‍ച്ചില്‍ ഷവോമി പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ കമ്പനി ഇവി യൂണിറ്റിന്റെ ബിസിനസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.

Read Also:- അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിൽ നിന്നും രക്ഷനേടാൻ, സ്വീകരിക്കാം ഈ മാർഗങ്ങൾ!

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിലെ ആഭ്യന്തര വില്‍പ്പന വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി ആയിരക്കണക്കിന് സ്‌റ്റോറുകള്‍ തുറക്കുന്നുണ്ട്. എന്നാല്‍ ഒടുവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള പദ്ധതികള്‍ക്കായി ഈ ഷോപ്പുകളും ഉപയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button