Latest NewsNewsIndia

വിവാദമായ കാർഷിക നിയമങ്ങൾ റദ്ദായി: ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു

ഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ് മൂന്ന് പേജുള്ള ബില്ല് ഇരുസഭകളിലും അവതരിപ്പിച്ചത്. ചർച്ചയില്ലാതെ പാർലമെന്‍റിന്‍റെ ഇരുസഭകളും തിങ്കളാഴ്ച ബില്ല് പാസ്സാക്കുകയായിരുന്നു.

അതേസമയം, ചർച്ച കൂടാതെ കാർഷികനിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തി. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നുവെന്നും ആരും എതിര്‍ക്കുന്നില്ലെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button