Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണൽ പോരാട്ടം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. ഓൾഡ്ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിന് എതിരെയാണ് ഇറങ്ങുന്നത്. ലിവർപൂളിനെതിരായ പരാജയം ഒഴിച്ചാൽ മികച്ച ഫോമിൽ കളിക്കുന്ന ആഴ്സണലിനെ തളക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. റാൾഫ് പരിശീലകനായി എത്തി എങ്കിലും വിസ പ്രശ്നം ഉള്ളതിനാൽ ഇന്നും കാരിക്കാകും യുണൈറ്റഡിന്റെ പരിശീലകൻ.

കാരിക്കിന് കീഴിൽ രണ്ട് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിജയവും ഒരു സമനിലയുമായി നിൽക്കുകയാണ്. കാരിക്കിന് കീഴിൽ ചെൽസിക്ക് എതിരെ യുണൈറ്റഡ് തീർത്തും ഡിഫൻസീവ് സെറ്റപ്പിലേക്ക് പോയത് ആരാധകരിൽ അതൃപ്തി ഉയർത്തിയിട്ടുണ്ട്. ചെൽസിക്കെതിരെ ബെഞ്ചിലായിരുന്ന റൊണാൾഡോയെ ഇന്ന് കാരിക്ക് ആദ്യ ഇലവനിൽ തന്നെ ഇറക്കിയേക്കും.

Read Also:- ദിവസവും നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!!

ആഴ്സണൽ മികച്ച ഫോമിലുള്ള അവരുടെ യുവതാരങ്ങളെയാകും ആശ്രയിക്കുന്നത്. അർട്ടേറ്റ പരിശീലകനായി വന്നതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിന് മികച്ച റെക്കോർഡാണുള്ളത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button