YouthLatest NewsMenNewsWomenLife StyleHealth & Fitness

നിസാരനെന്ന് കരുതുന്ന ഗ്യാസ്ട്രബിള്‍ വില്ലനാണ്

വയര്‍ വീര്‍ത്തിരിക്കുന്നതാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം

മിക്കവരിലും ഇപ്പോൾ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ് ഗ്യാസ്ട്രബിള്‍. വയര്‍ വീര്‍ത്തിരിക്കുന്നതാണ് ഗ്യാസ് ട്രബിളിന്‍റെ പ്രധാന ലക്ഷണം. കൂടാതെ പുളിച്ചു തികട്ടല്‍, ഏമ്പക്കം വിടല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, വയറു വേദന, നെഞ്ചില്‍ ഭാരം എന്നിങ്ങനെ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകും.

ദഹനക്കുറവാണ് ഗ്യാസിന് പിന്നിലെ പ്രധാന കാരണം. ഭക്ഷണം നന്നായി ദഹിക്കാതെ വരുമ്പോഴാണ് ഗ്യാസ് ഉണ്ടാകുന്നത്. നമ്മള്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ചെറിയ അളവില്‍ വായു ഉള്ളിലേക്ക് എത്തുന്നുണ്ട്. ഉമിനീര്‍ ഇറക്കുമ്പോഴും ഇങ്ങനെ സംഭവിക്കാം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും അമിതാഹാരവും ഗ്യാസും അനുബന്ധ രോഗങ്ങള്‍ക്കും കാരണമാകും. ഭക്ഷണം കുറച്ചെടുത്ത് പല തവണകളായി കഴിക്കുക. നന്നായി ചവച്ചരച്ച്‌ മാത്രം കഴിക്കുക. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. പുകവലി ദഹന വ്യവസ്ഥയെ പ്രശ്നത്തിലാക്കും. വ്യായാമം ചെയ്യുന്നത് ദഹനത്തെ മെച്ചപ്പെടുത്തും.

Read Also : ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസിൽ, സത്യത്തിനും നീതിക്കും വേണ്ടി എന്തും ചെയ്യും: പുതുവത്സര ലക്ഷ്യത്തെക്കുറിച്ച് രാഹുൽ ഗാന്ധി

കാപ്പി കുടി അമിതമായാലും ​ഗ്യാസ് ട്രബിള്‍ ഉണ്ടാകാം. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കണം. തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക. ആഹാരസാധനങ്ങള്‍ വേണ്ടത്ര വേവിച്ചു കഴിക്കണം. വേവാത്ത ഭക്ഷണം ഗ്യാസിനു കാരണമാകും.

യീസ്റ്റ് അടങ്ങിയ ബേക്കറി വിഭവങ്ങള്‍, കാബേജ്, കോളിഫ്ളവര്‍, കിഴങ്ങുകള്‍, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, എന്നിവയുടെ അമിതമായി ഉപയോഗം ഗ്യാസ് വര്‍ദ്ധിപ്പിക്കും. ശരീരം അധികം അനങ്ങാതെ ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുകയോ ചെറുവ്യായാമങ്ങളോ ചെയ്യുക.

അയമോദകത്തില്‍ അടങ്ങിയിട്ടുളള തൈമോള്‍ ദഹനത്തെ സഹായിക്കുന്നു. അയമോദകമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും.കായം കുടലിലെ ഗ്യാസ് ഉണ്ടാക്കുന്ന ബാക്ടീരിയ വളര്‍ച്ച തടയുന്നു. ഇളം ചൂട് വെള്ളത്തില്‍ കായം ചേര്‍ത്ത് കഴിക്കുന്നത് ഗ്യാസ് കുറയ്ക്കും.

ഭക്ഷണശേഷം ഇഞ്ചി കഴിക്കുന്നതും ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്. ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുടിക്കുന്നത് ​ഗ്യാസ് ട്രബിള്‍ അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ്. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച്‌ കഴിക്കുന്നതും ​​ഗ്യാസ് ട്രബിള്‍ അകറ്റാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button