ThrissurKeralaNattuvarthaLatest NewsNews

രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്താൻ ശ്രമം : വ​ളാ​ഞ്ചേ​രി​യി​ൽ 48 ല​ക്ഷം രൂ​പയുടെ കു​ഴ​ൽ​പ്പണം പി​ടി​കൂ​ടി

തൃ​ശൂ​ർ ത​ളി സ്വ​ദേ​ശി വ​ലി​യ​പീ​ടി​ക​യി​ൽ അ​ബ്ദു​ൾ​ഖാ​ദ​റി (38) നെ​യാ​ണ് പൊലീസ് പിടികൂടിയത്

വ​ളാ​ഞ്ചേ​രി: രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 48 ല​ക്ഷം രൂ​പ​യു​മാ​യി ഒരാൾ പൊലീസ് പിടിയിൽ. തൃ​ശൂ​ർ ത​ളി സ്വ​ദേ​ശി വ​ലി​യ​പീ​ടി​ക​യി​ൽ അ​ബ്ദു​ൾ​ഖാ​ദ​റി (38) നെ​യാ​ണ് പൊലീസ് പിടികൂടിയത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടി​നാണ് കേസിനാസ്പദമായ സംഭവം. പ​ട്ടാ​മ്പി റോ​ഡി​ലെ കൊ​ട്ടാ​ര​ത്ത് വ​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ പ​ണം പൊലീ​സ് ക​ണ്ടെ​ത്തി​യ​ത്.

Read Also : മതവിശ്വാസത്തിന് എതിരല്ലെന്ന് കോടിയേരി: ചതിക്കുഴിയാണെന്ന് ഇ കെ സുന്നി നേതാവ് ഹമീദ്

കാ​ർ പ​രി​ശോ​ധി​ക്കു​മ്പോൾ ഡ്രൈ​വ​റു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച പ​ണം ക​ണ്ട​ത്.

വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ.​ജി​നേ​ഷ്, എ​സ്ഐ മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button