Latest NewsFootballNewsSports

പ്രീമിയർ ലീഗിലെ വമ്പന്‍ പോരാട്ടങ്ങളില്‍ കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്‍ പോരാട്ടങ്ങളില്‍ കരുത്ത് തെളിയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സിയെ വീഴ്ത്തിയത്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കെവിന്‍ ഡിബ്രൂയന്റെ നിര്‍ണ്ണായക ഗോളായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

പോയിന്റു പട്ടികയില്‍ മുന്നിലുള്ള ടീമുകള്‍ തമ്മിലുള്ള മത്സരം ഏറെ നിര്‍ണ്ണായകമായിരുന്നു. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം 13 പോയിന്റായി. കളിയുടെ 70-ാം മിനിറ്റില്‍ കാന്‍സലോ നല്‍കിയ പന്ത് ഡിബ്രൂയന്‍ ചെല്‍സി കീപ്പര്‍ കെപ്പ അരിസാബെലാഗയെ മറികടന്ന് ലക്ഷ്യത്തിലെത്തിച്ചു.

Read Also:- ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍..

ഇതോടെ മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം 14 ആയി. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെല്‍സിയ്ക്കായി റോമേലു ലൂക്കാക്കു ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും സിറ്റി കീപ്പർ എഡേഴ്‌സണ്‍ രക്ഷപ്പെടുത്തി. പന്ത് കൈവശം വെച്ചും വേഗതയും കൊണ്ട് പലതവണ സിറ്റി ചെല്‍സിയെ ശ്വാസം മുട്ടിച്ചെങ്കിലും കീപ്പര്‍ കെപ്പയുടെ സേവുകള്‍ തുണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button