Latest NewsNewsFootballInternationalSports

ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ബ്രസീലിയൻ സൂപ്പർ താരത്തിന് തടവുശിക്ഷ

ഇറ്റലിയിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബ്രസീലിയൻ താരം റോബീഞ്ഞോയ്ക്ക് ഒമ്പതുവര്‍ഷം തടവുശിക്ഷ. ഇറ്റാലിയന്‍ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. റോബീഞ്ഞോ ബ്രസീലിനായി 100 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍സിറ്റി, എസി മിലാന്‍ പോലെയുള്ള യൂറോപ്പിലുടനീളമുള്ള വമ്പന്‍ ക്ലബ്ബുകള്‍ക്കായി പന്തു തട്ടുകയും ചെയ്തിട്ടുണ്ട്.

2013ല്‍ മിലാനിലെ നൈറ്റ് ക്ലബ്ബില്‍ യുവതിയെ റോബീഞ്ഞോ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാനില്‍ അംഗമായിരിക്കെ 2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മിലാനിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് മദ്യലഹരിയിലായിരുന്ന 22-കാരിയായ അല്‍ബേനിയന്‍ വനിതയെ റോബിഞ്ഞോയടക്കം അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Read Also:- ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍

2017ല്‍ തന്നെ താരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ താരം രണ്ടു തവണ അപ്പീലിന് പോകുകയും ചെയ്തിരുന്നു. രണ്ട് അപ്പീലും തള്ളിയതോടെയാണ് താരത്തിന് ജയില്‍ശിക്ഷ നേരിടേണ്ടി വരുന്നത്. റോബിഞ്ഞോയും കൂട്ടുകാരും തമ്മില്‍ അയച്ച ടെലിഫോണ്‍ സന്ദേശങ്ങളാണ് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. യുവതിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും താന്‍ അവരുമായി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും റോബിഞ്ഞോ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button