Latest NewsNewsFootballSports

ഡി ബ്രൂയ്ന്റെ അഞ്ച് താരങ്ങളിൽ ഇടം നേടാനാകാതെ സൂപ്പർ താരം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പർ താരം കെവിന്‍ ഡിബ്രൂയ്ന്റെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഇടം നേടാനാകാതെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലയണൽ മെസ്സിയും നെയ്മറും മാഞ്ചസ്റ്റര്‍ സിറ്റി സഹതാരമായ ബെര്‍ണാഡോ സില്‍വ, ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെ, ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്ക് എന്നിവരെയാണ് തന്റെ മികച്ച താരങ്ങളായി ഡിബ്രൂയൻ തിരഞ്ഞെടുത്തത്. ഡി ബ്രൂയ്ന്റെ ഫൈവ്-എ-സൈഡ് ടീമിലാണ് ഈ അഞ്ച് സൂപ്പർ താരങ്ങളുള്ളത്.

ഗോള്‍കീപ്പറെ ഒഴിവാക്കി ഏറ്റവും മികച്ചതായി കരുതുന്ന അഞ്ചു താരങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കാന്‍ റിയോ ഫെര്‍ഡിനാന്‍ഡ് നടത്തിയ ഒരു ചാറ്റിലാണ് താരത്തോട് ആവശ്യപ്പെട്ടത്. ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡൈക്കിനെ ബെല്‍ജിയന്‍ താരം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.

Read Also:- നിർത്താതെയുള്ള തുമ്മലിന്..!!

ടീമിനെ തിരഞ്ഞെടുത്തതിനു ശേഷം പരിക്കിനു മുന്‍പ് അവിശ്വസനീയമായ പ്രകടനം നടത്തിയിരുന്ന താരം ഇപ്പോള്‍ വീണ്ടും തന്റെ നിലവാരത്തിലേക്ക് എത്തിയെന്നും റൂബന്‍ ഡയസ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധതാരങ്ങളില്‍ ഒരാളാണ് വാന്‍ ഡൈക്കെന്നും കെവിന്‍ ഡി ബ്രൂയ്ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button