Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 4,541 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 4,541 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,212 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: തനിക്ക് മരണമില്ലെന്ന് പൂജാരിയുടെ അവകാശവാദം: പരീക്ഷണത്തിനായി ശിഷ്യൻ നടത്തിയ ആക്രമണത്തിൽ ഗുരു കൊല്ലപ്പെട്ടു

6,61,733 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,11,342 പേർ രോഗമുക്തി നേടി. 8,924 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 750 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 55,29,710 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: തട്ടമിട്ടുകൂടെ, ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കണം: സാരി ഉടുത്ത് പൊട്ടുകുത്തി ന്യൂസ് വായിച്ച സ്മൃതിക്കെതിരെ സൈബര്‍ ആക്രമണം

shortlink

Related Articles

Post Your Comments


Back to top button