Latest NewsIndia

മഞ്ഞിടിച്ചിലിൽ 7 സൈനികര്‍ മരിച്ചു

അരുണാചല്‍പ്രദേശില്‍ മഞ്ഞിടിച്ചലില്‍ 7 സൈനികര്‍ മരിച്ചു. ഞായറാഴ്ചയാണ് അരുണാചല്‍പ്രദേശിലെ കാമെങ് സെക്ടറില്‍ 7 സൈനികര്‍ കയറിയ വാഹനം മഞ്ഞിടിച്ചലിനെ തുടര്‍ന്ന് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച തന്നെ തുടങ്ങിയിരുന്നെങ്കിലും സൈനികരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

Also Read ; ഇനി നമുക്ക് ആ മുദ്രാവാക്യങ്ങൾ ബിജിഎം ഇടാം, നമുക്ക് ജാതിയില്ല.. മനുഷ്യനാകണം.. അപ്പോൾ ശരി: ഡോ ബിജു

ഞായറാഴ്ച കരസേനയുടെ പട്രോള്‍ സംഘം റോന്തു ചുറ്റുമ്പോഴാണ് മഞ്ഞിടിഞ്ഞത്. 14,500 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് ഏതാനും ദിവസമായി കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും സൈനികരുടെ ഭൗതിക ശരീരം അരുണചല്‍ പ്രദേശിലെ ആര്‍മി മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റിയതായും ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button