Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

മദീന: സൗദിയിൽ 21 ടണ്ണിലധികം കേടായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. മദീന പ്രവിശ്യയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്നാണ് 21 ടണ്ണിലധികം കേടായതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: നിർബന്ധിത മതപരിവർത്തനത്തെ എതിർത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ഡിഎംകെക്ക് തിരിച്ചടി, അന്വേഷണം സിബിഐക്ക് വിട്ടു

വൃത്തിഹീനമായ നിലയിലുള്ളതും കാലവധി കഴിഞ്ഞതുമായ ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്. പ്രാണികളുടെയും പൊടിപടലങ്ങളുടെയും സാന്നിദ്ധ്യവും ഭക്ഷണത്തിൽ ഉണ്ടായിരുന്നു. നിയമലംഘകർക്ക് കർശന ശിക്ഷ നൽകിയെന്ന് അറിയിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടിയും കനത്ത പിഴയും ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ലൈസൻസ് നേടാതെയും ആവശ്യമായ നിബന്ധനകൾ പാലിക്കാതെയും ഇത്തരം സംഭരണ ശാലകൾ പ്രവർത്തിക്കുന്നത് വൻഅപകടമാണ് വിളിച്ചുവരുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: കണ്ണൂരിൽ സ്ഫോടക വസ്തുക്കളുടെ വിനിമയം തടയാനും പടക്ക ശാലകൾക്ക് വിലക്ക് ഏർപ്പെടുത്താൻ മുഖ്യമന്ത്രി ധൈര്യം കാണിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button