ErnakulamKeralaNattuvarthaLatest NewsNews

യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം : യുവാവ് പിടിയിൽ

ശ്രീമൂലനഗരം സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്

കൊച്ചി: കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ശ്രീമൂലനഗരം സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. കൊച്ചി മട്ടാഞ്ചേരിയില്‍ ഇന്നലെ വൈകീട്ട് പാലസ് കൂള്‍ ബാറില്‍ വെച്ചായിരുന്നു സംഭവം.

ഇവിടെ ജീവനക്കാരിയായ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിന്നും ജ്യൂസ് കഴിച്ച യുവാവ് ഏറെ നേരം അവിടെ തങ്ങി. ഇതോടെ യുവതി അകത്തേ മുറിയിലേക്ക് പോയി ഇരുന്നു. ഇതിനിടെ പെട്ടെന്ന് മുറിയിലേക്ക് കയറിച്ചെന്ന യുവാവ് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. പരിഭ്രാന്തയായ യുവതി ഇറങ്ങി ഓടുകയും നാട്ടുകാരെ വിളിച്ച്‌ അറിയിക്കുകയുമായിരുന്നു. ഇതിനിടെ യുവാവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.

Read Also : ഇന്ത്യയെ ഇകഴ്ത്തിയും ചൈനയെ പുകഴ്ത്തിയും നടത്തിയ പ്രസംഗം, താനങ്ങനെ പറഞ്ഞിട്ടില്ല : മലക്കം മറിഞ്ഞ് എസ് രാമചന്ദ്രന്‍ പിള്ള

പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button