Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി

റിയാദ്: കോവിഡ് മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തും.

Read Also: യുദ്ധമുഖത്ത് വിവാഹിതരായി ഉക്രൈൻ സൈനികരായ യുവതിയും യുവാവും: വീഡിയോ വൈറൽ

കോവിഡ് സംബന്ധമായ തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം റിയാൽ പിഴയും, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. ഇത്തരം പ്രവർത്തികൾക്ക് പരമാവധി ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളിൽ പരിഭ്രാന്തി ഉളവാക്കുന്ന ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടും.

ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. അജ്ഞാത സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ മാധ്യമങ്ങൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: അഞ്ചു മാസത്തോളം പുറത്തിറങ്ങാത്ത അമ്മയും കുഞ്ഞും, അച്ഛനെത്തിയില്ലെങ്കിൽ മരണം ഉറപ്പ്: നോവ് പടർത്തുന്ന ജീവിതം

shortlink

Related Articles

Post Your Comments

Related Articles


Back to top button