Latest NewsNewsSaudi ArabiaInternationalGulf

യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകും: ഉത്തരവ് പുറപ്പെടുവിച്ച് സൗദി രാജാവ്

റിയാദ്: യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നൽകാനാണ് തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read Also: കിറ്റ് ഒരു തമാശയല്ല, ആരുടെയും ഔദാര്യവുമല്ല, പിണറായി വിജയൻ്റെ വീട്ടിൽ നിന്ന് കൊണ്ട് തന്നതും അല്ല: ഫേസ്ബുക്ക് കുറിപ്പ്

യുദ്ധത്തെ തുടർന്ന് പ്രയാസപ്പെടുന്ന യുക്രൈൻ പൗരന്മാരോടുള്ള മാനുഷിക പരിഗണന കണക്കിലെടുത്താണ് പുതിയ തീരുമാനം. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് വിസകളുടെ കാലാവധി സ്വമേധയാ നീട്ടിനൽകുമെന്നും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജനറൽ ഡയറക്ടേഴ്‌സ് ഓഫ് പാസ്‌പോർട്ട് അറിയിച്ചു.

Read Also: സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം: ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button