Latest NewsNewsFood & CookeryLife StyleHealth & Fitness

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് ഈ രോ​ഗങ്ങൾ

രാവിലത്തെ തിരക്കുകള്‍ക്കിടെ പ്രഭാത ഭക്ഷണം നാം ഒഴിവാക്കിയാല്‍ നമുക്ക് നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ ലഭിക്കുന്ന ഊര്‍ജമാണ്. തലച്ചോറിന്റെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതായത് ഒരു ദിവസത്തിന്റെ ആരംഭത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുക എന്നര്‍ഥം. ഉറക്കമെണീറ്റുകഴിഞ്ഞ് ഒരുമണിക്കൂറിനകം പ്രഭാത ഭക്ഷണം കഴിക്കണമൊണ് വിഗദ്ധാഭിപ്രായം. മാത്രമല്ല, ഇതിനുപുറമെ ചില അസുഖങ്ങളും പ്രഭാത ഭക്ഷണം ഒഴിവാക്കുക വഴി നമുക്ക് പിടിപെടാനിടയുണ്ട്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ അധികം വൈകാതെ കീഴടക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹമാണ് ഉണ്ടാവുക. പ്രഭാത ഭക്ഷണം കഴിക്കാത്തവര്‍ അമിത വിശപ്പുമൂലം വളരെയധികം ഉച്ചഭക്ഷണം കഴിക്കുന്നു. ഇതുമൂലം ശരീരഭാരം വര്‍ദ്ധിക്കും. ഉച്ചയ്ക്ക് അധിക ഭക്ഷണം കഴിക്കാന്‍പാടില്ല എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിന്റ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.

Read Also : 558 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുടെ ഹൃദയം പണിമുടക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണം ധാരാളം കൊഴുപ്പ് അടിയിക്കാന്‍ കാരണമാകും. ഇത് കൊളസ്‌ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും നയിക്കും. പ്രഭാത ഭക്ഷണം ഉപേക്ഷിച്ചാല്‍ വളരെ ഉപദ്രവകാരിയായ മൈഗ്രേന്‍ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. ഉച്ചയ്ക്ക് നല്ലതുപോലെ ഭക്ഷണം കഴിച്ചാല്‍ ദാഹം ക്രമാതീതമായി വര്‍ദ്ധിക്കും. അതിനനുസരിച്ച് വെള്ളം കുടിക്കാന്‍ പലപ്പോഴും സാധിച്ചു എന്നു വരില്ല. ഇത് സ്ഥിരമായാല്‍ തലവേദനയും സ്ഥിരമാകും.

രാവിലെയുള്ള ഭക്ഷണം നല്ലതുപോലെ കഴിച്ചാല്‍ അന്നത്തെ ദിവസംതന്നെ ശുഭകരമായി മാറും. മാനസികോല്ലാസം ലഭിക്കുന്നതിനാലാണ്. എന്നാല്‍, രാവിലെ മുതല്‍ വിശന്നിരുന്നാല്‍ എത്ര നല്ല കാര്യങ്ങള്‍ തന്നെ നടന്നാലും പൂര്‍ണമായ സന്തോഷത്തിലേക്ക് മനസിനെ എത്തിക്കുകയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button