Latest NewsUAENewsInternationalGulf

വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ: അറിയിപ്പുമായി യുഎഇ

ഒരു വർഷം കാലാവധി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസയുമായി യുഎഇ

അബുദാബി: വിദേശികൾക്ക് ജോലി ചെയ്യാൻ വെർച്വൽ വിസ ലഭ്യമാക്കാൻ അബുദാബി. ഒരു വർഷം കാലാവധിയിലേക്കാണ് വിസ ലഭ്യമാക്കുന്നത്. ഒരു വർഷം കാലാവധിയുള്ള ഈ വിസ സ്വന്തം സ്‌പോൺസർഷിപ്പിലാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേയ്ക്ക് ആകർഷിക്കുന്നതിനാണ് വെർച്വൽ വിസ ആരംഭിക്കുന്നത്.

Read Also: യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കിയില്ല : നാട്ടുവൈദ്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

ഇടത്തരം സംരംഭകർ, വ്യവസായ രംഗത്തെ തുടക്കക്കാർ എന്നിവരെയെല്ലാം രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നതാണ് നവീകരിച്ച വിസ സംവിധാനം. കമ്പനികളുടെ ആസ്ഥാനം വിദേശ രാജ്യങ്ങളിലാണെങ്കിലും ദുബായിൽ താമസിച്ച് ഇവർക്ക് ജോലി ചെയ്യാൻ കഴിയും. വെർച്വൽ വിസ ലഭിച്ചവർക്ക് അവരെ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാനും കഴിയും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് വിസ നൽകുന്നത്. ആവശ്യമെങ്കിൽ ഇത്തരം വിസകൾ പുതുക്കി നൽകുകയും ചെയ്യും.

Read Also: ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിൽ കുറയരുത്: അറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button