Latest NewsNewsLife StyleFood & CookeryHealth & Fitness

കാഴ്ച്ചക്കുറവ് ഒരു പ്രശ്നമാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍

 

കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കാഴ്ച്ചത്തകരാര്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നമുക്ക്  നോക്കാം…

മത്സ്യങ്ങളായ സാൽമൺ, ട്യൂണ, മത്തി, അയല എന്നിവ കാഴ്ച്ചത്തകരാറിനു പറ്റിയ പ്രതിവിധി ആണ്. ഇവയില്‍  ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് വരണ്ട കണ്ണുകൾ, മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

നല്ല ചീരയും അയമോദകവും ചേര്‍ത്ത പാനീയം ദിവസേന കഴിക്കുക. ചീരയിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡും അയമോദകത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി,സി എന്നിവയും കാഴ്ച്ചശക്തി കുറയുന്നതിനെ തടയുന്നു. മുട്ടയിലെ വിറ്റാമിനുകളും പോഷകങ്ങളും, ല്യൂട്ടിൻ, വിറ്റാമിൻ എ എന്നിവ അന്ധത, വരണ്ട കണ്ണുകൾ എന്നിവയിൽ നിന്ന് സംരക്ഷിച്ചേക്കാം. കൂടാതെ, കണ്ണിന്റെ ആരോഗ്യവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു.

നട്സുകൾ ആരോഗ്യത്തിന് പൊതുവേ മികച്ചതാണ്. പിസ്ത, വാൽനട്ട്, ബദാം – ഏത് തരം നട്സുകളിലും- ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button